സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ കെട്ടിക്കലാശത്തിന് തുടക്കമായി. ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു. മഴ പെയ്ത് പിച്ചിൽ ഈർപ്പം നിറഞ്ഞിരിക്കുന്നതിനാൽത്തന്നെ ടോസ് മത്സരത്തിന് നിർണ്ണായകമായിരുന്നു. മത്സരം നടക്കേണ്ട സതാംപ്ടണിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ കാരണം ആദ്യ ദിവസം മത്സരം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് ലോകം.
അതേസമയം, മത്സരം സമനിലയാകുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും ജോയിന്റ് ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ടെസ്റ്റിന്റെ സാധാരണ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ സമയം നഷ്ടപ്പെടുകയാണെങ്കിൽ അത് അഡ്ജസ്റ്റ് ചെയ്യുവാനായി റിസർവ് ദിവസവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 22 വരെയാണ് ടെസ്റ്റെങ്കിലും 23ന് റിസർവ് ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
സ്റ്റാർസ്പോർട്സ് 1, സ്റ്റാർസ്പോർട്സ് 1 എച്ച്ഡി, സ്റ്റാർസ്പോർട്സ് 1 ഹിന്ദി, സ്റ്റാർസ്പോർട്സ് 1 എച്ച്ഡി, എന്നീ ചാനലുകളിലാണ് ഇന്ത്യയിൽ മത്സരം തത്സമയം കാണാൻ സാധിക്കുക. ഹോട്ട്സ്റ്റാറിലും ജിയോ ടിവി ആപ്പിലും മത്സരം ഓൺലൈനായി തത്സമയം കാണാൻ സാധിക്കും.
Post Your Comments