മാഞ്ചസ്റ്റര്‍: ബാഴ്സലോണൻ ആരാധകർക്ക് മെസി-സെര്‍ജിയോ അഗ്യൂറോ സ്വപ്ന ജോഡിയെ കാണാന്‍ ഭാഗ്യമുണ്ടാവുമോ എന്നതാണ് ഇപ്പോൾ മുൾമുനയിൽ നിൽക്കുന്ന ചോദ്യം. ബാഴ്സയില്‍ തുടരുന്ന കാര്യത്തില്‍ മെസി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും അര്‍ജന്റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ ഈ സീസണില്‍ ബാഴ്സയിലേക്ക് പോകുമെന്ന് സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള വ്യക്തമാക്കി. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അഗ്യൂറോയെന്ന് ഗാര്‍ഡിയോള പറഞ്ഞു. എന്നാൽ ആരാധകരെല്ലാം വലിയ ആവേശത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നത്.
ആ രഹസ്യം ഞാന്‍ പരസ്യമാക്കാം. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അഗ്യൂറോ. ബാഴ്സയില്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ കൂടെയാണ് കളിക്കാന്‍ പോകുന്നതെന്നും ഗാര്‍ഡിയോള പറഞ്ഞു.
ഗാർഡിയോളയുടെ ഈ വാക്കുകളാണ് ബാഴ്സലോണയുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ഇത്തിഹാദിന്‍റെ രാജാവ് താന്‍ തന്നെയെന്ന് അടിവരയിട്ട്, പ്രീമിയര്‍ ലീഗില്‍ സിറ്റിയെ ഒരിക്കല്‍ കൂടി ചാമ്ബ്യന്‍മാരാക്കിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് അഗ്യൂറോ സിറ്റിയുടെ നീലക്കുപ്പായം അഴിക്കുന്നത്. ആളും ആരവവും കൂട്ടിനില്ലാതിരുന്ന ഒരു ക്ലബ്ബിനെ മികവിന്‍റെ കൊടുമുടിയിലെത്തിച്ചുള്ള അര്‍ത്ഥവത്തായ മടക്കം. 2011-12 സീസണിലെ അവസാന മത്സരത്തിലെ അവസാന നിമിഷത്തിലെ ഗോളോടെ കിരീടം സിറ്റിക്ക് നല്‍കിയതടക്കം എത്രയെത്ര സുന്ദരമായ ഓര്‍മ്മകള്‍.അതിന് ശേഷം നാല് തവണ കൂടി സിറ്റിയെ ചാമ്പ്യന്മാരാക്കി അഗ്യൂറോ. തീരുമാനങ്ങൾ എന്ത് തന്നെയായാലും കാത്തിരുന്ന് കാണാം.
Post Your Comments