കോപ്പൻഹേഗൻ: യൂറോകപ്പ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റൃൻ എറിക്‌സൺ ആശുപത്രി വിട്ടു. ഹൃദയശസ്ത്രക്രിയക്ക് ശേഷമാണ് എറിക്‌സൺ ആശുപത്രി വിട്ടത്. ഡെന്മാർക്കിന്റെ പരിശീലന ക്യാമ്പിലെത്തിയ താരം സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 12 ശനിയാഴ്ച ഫിൻലാൻഡിനെതിരായ മത്സരത്തിനിടെയാണ് എറിക്‌സൺ കുഴഞ്ഞു വീണത്.
ഫിൻലാൻഡിന്റെ പെനാൽറ്റി ബോക്സിന് പുറത്തായി ത്രോയിൽ നിന്ന് പന്ത് സ്വീകരിക്കാൻ എത്തിയ എറിക്സൺ പെട്ടെന്ന് നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ താരത്തിന് അടിയന്തര വൈദ്യസഹായം നൽകി. പതിനഞ്ച് മിനിട്ടോളം ശുശ്രൂഷ നൽകിയ ശേഷം ആശുപതിയിലേക്ക് മാറ്റുകയായിരുന്നു.
Read Also:- പുതിയ റേഞ്ച് റോവർ വേലാർ ഇന്ത്യയിലെത്തി
വീട്ടിലേക്ക് മടങ്ങിയ താരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇനിയുള്ള തീരുമാനം. തിങ്കളാഴ്ച റഷ്യക്കെതിരായ മത്സരത്തിനിടെ ഡെന്മാർക്ക് ടീമിന് പിന്തുണയുമായി ഉണ്ടാകുമെന്നും എറിക്സൺ വ്യക്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഡെന്മാർക്കിന് പ്രീ ക്വാർട്ടർ സാധ്യത നിലനിർത്താൻ റഷ്യക്കെതിരെ മികച്ച ജയം അനിവാര്യമാണ്.
Post Your Comments