YouthLatest NewsKeralaNewsWomenLife Style

വിവാഹം കഴിഞ്ഞയുടൻ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്ത് കുരുക്കിൽ വീഴണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിവാഹം കഴിഞ്ഞാൽ നമ്മുടെ നാടുകളിൽ കാണുന്ന ഒരു രീതിയാണ്, പെൺകുട്ടി സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് കൂടെ അങ്ങ് എഴുതി ചേർക്കും. എന്നാൽ, സ്നേഹനിധിയായ ഭർത്താവ് അങ്ങനെ ചെയ്യുന്നുണ്ടോ? അതുമില്ല. എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് കൊടുക്കുന്നത് സാധാരണയാണ്. ചുരുക്കം ചിലർ മാത്രമാണ് ആ രീതി പിന്തുടരാത്തത്.

എന്നാല്‍ ഇത്തരത്തിൽ പേര് മാറ്റി നൽകുന്നത് ഭാവിയിൽ പണി കിട്ടുന്ന കാര്യമാണെന്ന് ആർക്കെങ്കിലും അറിയാമോ? അതൊക്കെ അറിഞ്ഞിട്ട് തന്നെയാണോ ഇത്തരത്തിൽ ‘പെരുമാറ്റൽ ചടങ്ങൊക്കെ’ നടത്തുന്നത്? അത് ഉചിതമല്ലെന്നുള്ളതാണ് സത്യം. ജനന സര്‍ട്ടിഫിക്കറ്റിലെയും എസ്.എസ്.എല്‍.സി ബുക്കിലെയും പേര് മാത്രമേ എല്ലായിടത്തും കൊടുക്കാവൂ. അതാണ് നിലനിൽക്കുന്നത്.

Also Read :സുരേന്ദ്രന്‍ നല്‍കിയത് കുഴല്‍പ്പണം: ജാനു സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നല്‍കിയത് കുഴലല്ല, ഇടതിന്റെ ഇരട്ടത്താപ്പ്

കല്ല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകള്‍ ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തം ആണിത്. ഒരാളുടെ ഐഡന്റിറ്റി മരണം വരെ ഒന്ന് തന്നെയാവണം. വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയിൽ എല്ലാത്തിലും ഭര്‍ത്താവിന്റെ പേര് വെച്ച്‌ മാറ്റുമ്പോൾ ഭാവിയിൽ ഉണ്ടാകാവുന്ന പ്രതിസന്ധികളെ കുറിച്ച് ബോധവാന്മാർ ആയിരിക്കണം. ഭാവിയിൽ ഓരോ ആവശ്യങ്ങള്‍ക്ക് പത്താം തരത്തിലെ സർട്ടിഫിക്കറ്റ് നാകേണ്ടതായി ഉണ്ട്. കൂടെ പാസ്പോര്‍ട്ടും, ആധാറും, തിരിച്ചറിയൽ കാർഡും ഒക്കെ കൊടുക്കണം. ആ സാഹചര്യത്തിലാണ് പേരിന്റെ ബുദ്ധിമുട്ട് മനസിലാക്കുക.

പേരുകള്‍ ഒരുപോലെ അല്ലെങ്കില്‍ അതാത് വകുപ്പുകൾ നമ്മുടെ ആവശ്യം തള്ളിക്കളയും. പിന്നെ കരഞ്ഞിട്ടും കാലുപിടിച്ചിട്ടുമൊന്നും കാര്യമുണ്ടാകില്ല. അഥവാ ഇനി ഭാവിയില്‍ ഭര്‍ത്താവുമായി പിരിയേണ്ടി വരികയാണെങ്കില്‍ പേര് മാറ്റാന്‍ നന്നായി കഷ്ട്ടപ്പെടേണ്ടതായി വരും. കാര്യം ഭര്‍ത്താവിനോട് സ്നേഹം ആവാം. പക്ഷെ, സ്വന്തം പേരില്‍ തൊട്ട് കളിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button