തിരുവനന്തപുരം: വരുമാനം വർധിപ്പിക്കാൻ ക്ഷേത്രങ്ങൾക്ക് യു ട്യൂബ് ചാനൽ പദ്ധതിയുമായി രംഗത്തെത്തിയ ദേവസ്വം ബോർഡ് ചെയർമാനെതിരെ അഭിഭാഷകൻ കൃഷ്ണരാജ്. ക്ഷേത്രങ്ങളോടു ചേർന്നു കിടക്കുന്ന 3000 ഏക്കറോളം വസ്തു വാടകയ്ക്കു നൽകി വാടകയിനത്തിൽ വരുമാനം ലഭ്യമാക്കാനൊരുങ്ങുന്ന ദേവസ്വത്തിന്റെ തീരുമാനത്തെയാണ് കൃഷ്ണരാജ് എതിർക്കുന്നത്.
ക്ഷേത്രം ഭൂമികൾ പണയപ്പെടുത്തി കാശ് ഉണ്ടാക്കുക എന്നത് ദേവസ്വം ബോർഡ് ചെയർമാൻ വാസുവിന്റെ പുതിയ പദ്ധതിയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പാട്ടത്തിന്റെയും പണയത്തിന്റെയും പേരിൽ അഹിന്ദുക്കളെ അവിശ്വാസികളെ ക്ഷേത്രം ഭൂമിയിൽ കുടിയിരുത്താനുള്ള ഗൂഢ പദ്ധതി നടക്കാൻ പോവുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പോയ ക്ഷേത്രം ഭൂമികൾ തിരികെ പിടിക്കാൻ ഒരു വശത്ത് കൂടി കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഉളളത് കൂടി ഇല്ലാതാക്കാനുള്ള സഖാക്കളുടെ പദ്ധതിയെന്നും കൃഷ്ണരാജ് ചൂണ്ടിക്കാണിക്കുന്നു. കൃഷ്ണരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിങ്ങൾ ക്ഷേത്ര ഭൂമിയിൽ തൊടില്ല സഖാക്കളെ. ദേവസ്വം ബോർഡ് ചെയർമാൻ സഖാവ് വാസുവിന്റെ പുതിയ പദ്ധതിയാണ് ക്ഷേത്രം ഭൂമികൾ പണയപ്പെടുത്തി കാശ് ഉണ്ടാക്കുക എന്നത്. പോയ ക്ഷേത്രം ഭൂമികൾ തിരികെ പിടിക്കാൻ ഒരു വശത്ത് കൂടി കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഉളളത് കൂടി ഇല്ലാതാക്കാനുള്ള സഖാക്കളുടെ പദ്ധതി. പാട്ടത്തിന്റെയും പണയത്തിന്റെയും പേരിൽ അഹിന്ദുക്കളെ അവിശ്വാസികളെ ക്ഷേത്രം ഭൂമിയിൽ കുടിയിരുത്താനുള്ള ഗൂഢ പദ്ധതി നടക്കാൻ പോവുന്നില്ല. ഭഗവാന്റെ വസ്തുക്കൾ മാനേജ് ചെയ്യുക എന്ന പേരിൽ ഭഗവാന്റെ വസ്തുക്കൾ പണയപ്പെടുത്തി നിങ്ങൾ ഉണ്ടാക്കിയ കടം വീടാൻ നിങ്ങൾക്ക് ഒരധികാരവും ഇല്ല വാസു സഖാവേ. അഡ്വക്കേറ്റ് കൃഷ്ണ രാജ് എന്ന ഞാൻ ഇവിടെ ജീവിച്ചിരിക്കുമ്പോൾ ഈ തട്ടിപ്പ് നടത്താൻ പറ്റും എന്ന് നിങ്ങൾ വിചാരിക്കേണ്ട.
Post Your Comments