NattuvarthaLatest NewsKeralaNews

ലിഫ്റ്റ് ചോദിച്ച വീട്ടമ്മയെ വനത്തിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമം: ബൈക്കിൽ നിന്ന് ചാടിയ യുവതി ആശുപത്രിയിൽ

കൊല്ലം: വീട്ടമ്മയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. ചിതറയിലാണ് സംഭവം. ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ യുവതിയെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച്‌ വീണ് പരിക്കേറ്റു. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read:കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ: സുധാകരൻ – പിണറായി മല്ലയുദ്ധത്തിൽ കെ സുരേന്ദ്രൻ

അരിപ്പല്‍ യു പി സ്കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചകഴി‍ഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സ്കൂളില്‍ നിന്ന് മകള്‍ക്കുള്ള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുള്ള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.

കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരിക്കേറ്റത്. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളില്‍ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button