തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വിമർശിക്കുന്നതിനിടയിൽ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയ സിനിമാ പ്രവർത്തക ഐഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയിലെത്തിയ ഐഷയോട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കോടതി അറിയിച്ചത്. വിഷയത്തിൽ ഐഷയുടെ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകൻ കൃഷ്ണരാജ്.
മലയാളികളെ താണ്ഡവ നൃത്തം പഠിപ്പിക്കാൻ വന്നിട്ടിപ്പോൾ എന്തായെന്ന് ചോദിക്കുകയാണ് അദ്ദേഹം. ലക്ഷദ്വീപിലെ കാർന്നു തിന്നാൻ ആണ് ഉദ്ദേശമെങ്കിൽ താണ്ഡവമാടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനമെന്ന് ഐഷ സുൽത്താന ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെയാണ് കൃഷ്ണരാജ് പരിഹസിച്ചത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലൂടെയായിരുന്നു അഭിഭാഷകൻ കൃഷ്ണരാജിന്റെ പ്രതികരണം.
Also Read:പിണറായി വിജയന്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയെന്ന് കോൺഗ്രസ് നേതാവ്
‘ഇവിടെ ആർക്കും എന്തുമാകാം. എന്തും വിളിക്കാം. കേരളത്തിൽ എന്തുമാകാം. പത്തനാപുരത്ത് നിന്നും സ്ഫോടന വസ്തുക്കൾ ലഭിച്ചു. അതായിരുന്നു ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പ്രധാനമായും ചർച്ച ചെയ്തത്. എന്നാൽ ഇവിടെയോ? രാജ്യദ്രോഹികളാണ് കേരളത്തിൽ നിന്നുകൊണ്ട് അഭ്യാസം നടത്തുന്നത്. ഐഷയ്‌ക്കെതിരെ കേസെടുത്തപ്പോൾ വക്കീൽ പറഞ്ഞത് പറ്റിപ്പോയി എന്നായിരുന്നു. ഇതിന്റെയെല്ലാം പുറകിൽ ഒരുപാട് പേര് ഉണ്ടെന്ന് വ്യക്തമാണ്.’- കൃഷ്ണരാജ് വ്യക്തമാക്കി.
‘മുതിർന്ന അഭിഭാഷകനെയാണ് ഐഷയ്ക്ക് വേണ്ടി ഇറക്കിയത്. എന്നാൽ, കോടതിയിൽ അദ്ദേഹം പറഞ്ഞത് അന്വേഷണത്തിന് എവിടെ വേണമെങ്കിലും വരാമെന്നും ചോദ്യം ചെയ്യാൻ ഹാജരാകാമെന്നുമായിരുന്നു. സഹകരിക്കാൻ തയ്യാറാണ്. മാപ്പാക്കണം, ഇങ്ങനെയൊന്നും പറയാൻ പറ്റുന്ന കുട്ടിയല്ല. കഷ്ടമാണ്. ഞങ്ങൾ സഹകരിക്കാം’. – കൃഷ്ണരാജ് വെളിപ്പെടുത്തുന്നു.
Post Your Comments