ലക്‌നൗ : കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിമാസം 4000 രൂപ വീതം കുട്ടികൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ബാൽ സേവ യോജന പദ്ധതിയുടെ ഭാഗമായാണ് ധനസഹായം നൽകുക.
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ് തികയുന്നത് വരെ പ്രതിമാസം 4000 രൂപ സംസ്ഥാന സർക്കാർ നൽകും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ടെക്‌നിക്കൽ കോഴ്‌സുകൾ ചെയ്യുന്ന കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ടാബ്‌ലെറ്റ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments