CricketLatest NewsNewsSports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മത്സരം നടക്കില്ല? ആശങ്കയിൽ ക്രിക്കറ്റ് ലോകം

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കാലാവസ്ഥ മോശമായി തുടരുന്നു. മത്സരം നടക്കേണ്ട സതാംപ്ടണിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ നയിക്കുന്ന രണ്ടു ടീമുകളാണ് അവസാന പോരാട്ടത്തിനിറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ ഇന്ത്യയും, കെയ്ൻ വില്യംസിന്റെ ന്യൂസിലാൻഡും. ക്രിക്കറ്റിലെ വമ്പന്മാരെ പരാജയപ്പെടുത്തിയാണ് ഇരുടീമുകളും ഫൈനലിലേക്കെത്തുന്നത്.

ഇന്ത്യയ്ക്ക് മുമ്പേ ഇംഗ്ലണ്ടിലെത്തിയ ആതിഥേയരെ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലാൻഡ്. ഇന്ത്യയാകട്ടെ മാർച്ചിന് ശേഷം ഒരു ടെസ്റ്റ് പോലും കളിക്കാതെയാണ് ഇംഗ്ലണ്ടിലെത്തിയത്. മൂന്ന് പേസ് ബൗളർമാരെയും രണ്ട് സ്പിന്നർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ അവസാന ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ.

Read Also:- യമഹ FZ-X ഡെലിവറി ആരംഭിച്ചു

ന്യൂസിലാൻഡ് സ്‌ക്വാഡ്: ഡെവൺ കോൺവേ, ടോം ലതാം, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ഹെൻ‌റി നിക്കോൾസ്, ബി‌ജെ വാട്‌ലിംഗ്, കോളിൻ ഡി ഗ്രാൻ‌ഹോം, കെയ്‌ൽ ജാമിസൺ, ടിം സൗത്തി, ട്രെൻറ് ബോൾട്ട്, നീൽ വാഗ്നർ, അജാസ് പട്ടേൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button