തിരുവനന്തപുരം: തന്റെ പ്രൈവറ്റ് സെക്രട്ടറി മാര്‍ക്സിസ്റ്റുകാരനെന്ന ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫുഡ് ആന്റ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ ആയിരുന്ന കെ അനില്‍കുമാര്‍ ആണ് വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി. അനിൽകുമാർ മാര്‍ക്സിസ്റ്റുകാരാണെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു.
സോഷ്യല്‍ മീഡിയ വഴി ചിലര്‍ നടത്തുന്ന ഈ പ്രചാരണം തെറ്റാണെന്നും താന്‍ ലോ അക്കാദമി ലോ കോളേജില്‍ പഠിക്കുമ്ബോള്‍ അനില്‍കുമാര്‍ തന്നോടൊപ്പം സജീവമായി കെ എസ് യുവിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണെന്നും വി ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
read also: സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം: ആശങ്ക വർദ്ധിക്കുന്നു
എ കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അനില്‍കുമാര്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത് ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. താന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു
Post Your Comments