Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സൗമ്യത മുഖ്യമുദ്രയാക്കിയ വ്യക്തി: രമേശൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വി മുരുളീധരൻ

എസ്.രമേശൻ നായരുടെ വിയോഗം കലാ സാംസ്‌കാരിക ലോകത്തിന് തീരാ നഷ്ടമാണ്

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ എസ് രമേശൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വി മുരളീധരൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു എസ്. രമേശൻ നായർ. സാഹിത്യത്തിന്റെ നാനാ മേഖലകളിലും കയ്യൊപ്പ് ചാർത്തിയപ്പോഴും സൗമ്യത മുഖമുദ്രയാക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് വി മുരളീധരൻ പറഞ്ഞു.

Read Also: ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു, ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 2014 ലെ തിരുവനന്തപുരം സന്ദർശന വേളയിൽ സ്വാഗതഗാനം രചിച്ചത് രമേശൻ നായർ ആയിരുന്നു.’ നവയുഗ ഭാരത സാരഥി നരേന്ദ്ര മോദിയ്ക്ക് അഭിവാദ്യം ‘ എന്ന് തുടങ്ങുന്ന ആ ഹൃദ്യമായ ഗാനം ബിജു നാരായണനും ചിത്ര അരുണുമാണ് ആലപിച്ചത്. അന്നത്തെ പരിപാടിയുടെ സംഘാടകനെന്ന നിലയിൽ അദ്ദേഹവുമായി ചേർന്നു പ്രവർത്തിച്ചത് മറക്കാനാകാത്ത അനുഭവമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എസ്.രമേശൻ നായരുടെ വിയോഗം കലാ സാംസ്‌കാരിക ലോകത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button