മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ചു തിരൂർ കേന്ദ്രമാക്കി ഒരു ജില്ല കൂടി ഉണ്ടാക്കണമെന്ന ആവശ്യവുമായി ഏറെ കാലമായി എസ്ഡിപിഐ മുന്നിലുണ്ട്. എന്നാൽ ഇപ്പോൾ എസ്ഡിപിഐയുടെ ആവശ്യം മുസ്ളീം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുസ്ളീം ലീഗിന്റെ യുവജന വിഭാഗത്തിന്റെ വനിതാ നേതാവ് ഫാത്തിമ തഹ്‍ലിയ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നതെന്നും വാക്സിൻ വിതരണത്തിൽ അടക്കം നാം ഈ അനീതി കണ്ടതാണെന്നും ഫാത്തിമ തഹ്‍ലിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. തിരൂരിനോട് ചേർന്നു കിടക്കുന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയിൽ ചേർക്കുന്നത് ആലോചിക്കാവുന്നതാണ് എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഈ പോസ്റ്റിനെതിരെ വലിയ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
രഞ്ജിത് വിശ്വനാഥിന്റെ പോസ്റ്റ് ആണ് ഇതിൽ ശ്രദ്ധേയമായ ഒന്ന്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
‘മലപ്പുറം ജില്ലാ വിഭജനം എസ്‌ഡിപിഐയിൽ നിന്നും പയ്യെ മുസ്ലിം ലീഗിലേക്ക് എത്തീട്ടുണ്ട്. ഇന്നലെയിപ്പൊ എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡണ്ടായ ഫാത്തിമ തഹിലിയയൊക്കെ ഇതിനായി ഇറങ്ങി കണ്ടു. ഇവരൊക്കെ വിഭജനത്തിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത് മലപ്പുറത്തെ ജനസംഖ്യയെയാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണത്രെ ലഭിക്കുന്നത്.’
‘ഈ അനീതിയെയാണ് ജില്ല വിഭജന വാദികൾ പ്രധാനമായും വിഭജനത്തിനായി പറയുന്നത്. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ കാണിച്ചു അവിടെ ജനസംഖ്യ കൂടുതൽ ആണെന്ന ഇവരുടെയൊക്കെ വാദം തെറ്റാണെന്നു പറയാൻ കഴിയില്ല എന്ന് മാത്രമല്ല ജനസാന്ദ്രതയും മലപ്പുറത്തു കൂടുതലാണ്. എന്നാൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിലെ പരിഗണന ലഭിക്കാൻ ജില്ലാ വിഭജനം കൊണ്ട് കാര്യമുണ്ടാവോ..?
കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ല മാത്രമല്ല മലപ്പുറം. ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചയുള്ള ജില്ല കൂടിയാണ്.’
‘കേരളത്തിൽ ജനസംഖ്യ വളർച്ച 10 ശതമാനത്തിനു മുകളിലുള്ള ഒരേ ഒരു ജില്ലയും മലപ്പുറമാണ്. 13.45 % ആണ് മലപ്പുറത്തെ 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ വളർച്ച.. ഇനി വിഭജനക്കാർ താരതമ്യം ചെയ്‌ത വയനാടിന്റെ കാര്യമെടുത്താൽ, 2001 ലെ സെൻസസിൽ 16.14% ആയിരുന്നു അവിടത്തെ ജനസംഖ്യ വളർച്ചയെങ്കിൽ 2011 ലെ സെൻസസിലത് 4.71% ശതമാനമാണ്. അതായത് 10 കൊല്ലം കൊണ്ട് വയനാട്ടിലെ ജനസംഖ്യ വളർച്ച തോത് മൂന്നിലൊരു ഭാഗത്തിലധികം കുറഞ്ഞു.
കേരളത്തിലെ മറ്റു ജില്ലകളുടെ ജനസംഖ്യ വളർച്ച തോതിന്റെ കാര്യവും ഏകദേശം ഇങ്ങനെ തന്നെയാണ്. അതും പത്തനംതിട്ടയും ഇടുക്കിയുമൊക്കെ പൂജ്യത്തിലും താഴെയാണ് ജനസംഖ്യ വർദ്ധനവ്.
എന്നാൽ മലപ്പുറത്തേതോ..?
മലപ്പുറത്തു 2001 ലെ സെൻസസിൽ 17.09% ആയിരുന്നു ജനസംഖ്യ വളർച്ച തോതെങ്കിൽ 2011 ലത് 13.45% മാത്രമാണ്..
ഇങ്ങനെയുള്ള മലപ്പുറത്തെ ജനസംഖ്യ വളർച്ച തോത് കുറയ്ക്കാനായി കാര്യമായി ഒന്നും ചെയ്യാതെ ഉള്ള ജില്ലയെ വീണ്ടും വിഭജിച്ചിട്ടു എന്ത് കാര്യം..?
ഒരു പത്തു കൊല്ലം കഴിഞ്ഞാൽ ഇപ്പൊ വിഭജിച്ചുണ്ടാവുന്ന ജില്ലകളിലെയും ജനസംഖ്യ വർദ്ധനവ് ഇതു പോലൊക്കെ തന്നെയാവില്ലേ..?
അപ്പൊ വീണ്ടും ആ ജില്ലകളെ കൂടി വിഭജിക്കുകയാണോ വികസനത്തിനായി ചെയ്യേണ്ടത്..?
അതോ ജനസംഖ്യ വളർച്ച കുറക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുകയോ..?
Post Your Comments