കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്ത് വന്നിരുന്നു. വടകരയില്‍ കെ കെ ശൈലജ തന്നെ വിജയിക്കുമെന്നും ഷാഫി പാലക്കാട് തന്നെ തിരിച്ചെത്തുമെന്നും ജലീൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ, ജലീലിന് മറുപടിയുമായി ഫാത്തിമ തഹ്‌ലിയ രംഗത്ത്. സ്വന്തം വീട് നിൽക്കുന്ന കോട്ടക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത ആളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നതെന്ന് ഫാത്തിമ ഫേസ്‌ബുക്കിൽ കുറിച്ചു. അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണം കേട്ടോ, താങ്കൾ പോയാൽ നാട്ടിലെ ആളുകൾ പോയിട്ട്, വീട്ടിലെ ആടുകൾ പോലും കരയില്ല എന്നും ഫാത്തിമ പരിഹസിക്കുന്നുണ്ട്.
അതേസമയം, അറുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മട്ടന്നൂരില്‍ ജയിച്ച ശൈലജ ടീച്ചര്‍ പോന്നപ്പോള്‍ ആരും കരഞ്ഞില്ലെന്നും 3500 വോട്ടിന് ജയിച്ച പാലക്കാട് എംഎല്‍എ വടകരയിലേക്ക് വന്നപ്പോള്‍ പാലക്കാട്ടുകാര്‍ മുഴുവന്‍ കരഞ്ഞുവെന്നാണ് വീമ്പു പറച്ചിലെന്നുമായിരുന്നു ജലീൽ പരിഹസിച്ചത്. ശൈലജ ടീച്ചറോട് മത്സരിച്ച് തോറ്റ് തൊപ്പിയിടാന്‍ വേണ്ടി പോകുന്നതിനാണ് ആളെ വേഷം കെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണറിയാത്തത്? പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി മണ്ഡലം മാറുന്നുവെന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട് നടന്നത് എന്നായിരുന്നു ജലീൽ ആരോപിച്ചത്.
‘അറുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മട്ടന്നൂരില്‍ നിന്ന് ജയിച്ച ശൈലജ ടീച്ചര്‍ പോന്നപ്പോള്‍ ആരും കരഞ്ഞില്ല, 3500 വോട്ടിന് ജയിച്ച പാലക്കാട് എംഎല്‍എ വടകരയിലേക്ക് പോന്നപ്പോള്‍ പാലക്കാട്ടുകാര്‍ മുഴുവന്‍ കരഞ്ഞുവെന്നാണ് യൂത്തന്‍മാരുടെ വീമ്പു പറച്ചില്‍. ഷൈലജ ടീച്ചറോട് മല്‍സരിച്ച് തോറ്റ് തൊപ്പിയിടാന്‍ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണറിയാത്തത്? പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട്ട് നടന്നത്. അത് പക്ഷെ മാധ്യമങ്ങള്‍ എത്ര സമര്‍ത്ഥമായാണ് മൂടിവെച്ചത്! സാധാരണക്കാരുടെ വികാരവിചാരങ്ങള്‍ക്കൊപ്പം എന്നും നിന്നിട്ടുള്ള സഖാവ് ശൈലജ ടീച്ചറെ പാര്‍ലമെന്റിലേക്കയച്ച്, കാലം തങ്ങളിലേല്‍പ്പിച്ച ദൗത്യം വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഭംഗിയായി നിര്‍വ്വഹിക്കും. കാത്തിരിക്കാം, ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍’, ജലീൽ കുറിച്ചു.
Post Your Comments