പത്തനംതിട്ട : ഐ.എസ് ഭീകര സംഘടനയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രവർത്തകനെ പുറത്താക്കി ഡി.വൈ.എഫ്.ഐ. രാഹുൽ പി.ആർ എന്ന പ്രവർത്തകനെയാണ് ഡി.വൈ.എഫ്.ഐ പുറത്താക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്.ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റിയുടേതാണ് നടപടി.
നിമിഷാ ഫാത്തിമ ഉൾപ്പെടെ ഐ.എസിൽ ചേർന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ രാഹുൽ പൂർണ്ണമായി പിന്തുണയ്ക്കുകയും ഐ.എസ് ഭീകരവാദത്തെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഐ.എസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്ന തലക്കെട്ടോടെയാണ് രാഹുല്‍ തന്റെ പോസ്റ്റ് എഴുതിയിരുന്നത്. തുടർന്നാണ് രാഹുലിനെ ഡി.വൈ.എഫ്.ഐ പുറത്താക്കിയത്.
‘രാഹുൽ പിആർ എന്നയാളിനെ സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാധ്യമ രംഗത്തെ നിരന്തര ഇടപെടലുകൾ കൊണ്ടും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നു’ എന്നാണ് ഡി.വൈ.എഫ്.ഐ കോട്ടാങ്കൽ മേഖലാകമ്മറ്റി ഫെയ്‌സ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
Post Your Comments