Latest NewsKeralaNattuvarthaNews

സർക്കാരിനെതിരെ പ്രതിഷേധ സമരം ചെയ്ത ബി.ജെ.പി പ്രവർത്തകർക്കെതിരെ പിണറായി പോലീസിന്റെ പ്രതികാര നടപടി

പിഴ നിശ്ചയിക്കുന്നതനുസരിച്ച് 24,000 രൂപ വരെ അടയ്ക്കേണ്ടി വന്നേക്കും

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന സർക്കാരിന്റെ ബി.ജെ.പി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ആറു പേർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടക്കാവ് പോലീസ് കേസെടുത്തത്.

ബി.ജെ.പിയെ വേട്ടയാടുന്ന സർക്കാർ നയത്തിനെതിരെ നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിൽ ആകെ 15 പേർ മാത്രമാണ് പങ്കെടുത്തത്. ഇതിൽ 6 പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കോവിഡ് മാനദണ്ഡം പാലിച്ചും, കൃത്യമായി സാമൂഹിക അകലം പാലിച്ച് കസേരകൾ അകത്തിയിട്ടും നടത്തിയ സമരത്തിനെതിരെ കേസെടുത്തതിൽ ബി.ജെ.പി നോർത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധം രേഖപ്പെടുത്തി.

കുറഞ്ഞത് 12,000 രൂപയെങ്കിലും അടയ്ക്കേണ്ടിവരുന്ന സ്ഥിതിയാണെന്നും, പിഴ നിശ്ചയിക്കുന്നതനുസരിച്ച് 24,000 രൂപ വരെ അടയ്ക്കേണ്ടി വന്നേക്കുമെന്നും മണ്ഡലം പ്രസിഡന്റ് കെ.ഷൈബു വ്യക്തമാക്കി. അതേസമയം ഫൈൻ അടപ്പിക്കേണ്ട തുകയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button