
മലപ്പുറം : പെരിന്തല്‍മണ്ണയിൽ കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. നെഞ്ചിൽ നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്.
ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്. വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന പ്രതി വീട്ടിൽ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു.
പ്രണയം നിരസിച്ചതിന്റെ പേരില്‍ വ്യാഴാഴ്ച രാവിലെ ആണ് ദൃശ്യ വീട്ടിനുള്ളില്‍ വച്ച് കുത്തേറ്റ് മരിച്ചത്. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.
Post Your Comments