ജറുസലേം: പലസ്തീന് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ. 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ പാലസ്തീന് ഉടൻ കൈമാറുമെന്ന് ഇസ്രായേൽ അറിയിച്ചു. യു.എൻ പദ്ധതി പ്രകാരം പലസ്തീന് വാക്സിൻ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ നൽകാൻ ഇസ്രയേൽ തീരുമാനിച്ചത്. പുതുതായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സർക്കാരിന്റേതാണ് തീരുമാനം.
ഫൈസർ വാക്സിനാണ് ഇസ്രായേൽ പലസ്തീന് കൈമാറുന്നത്. ഇസ്രായേലിലെ മുതിർന്ന ജനസംഖ്യയുടെ 85 ശതമാനം പേർക്കും ഇതിനോടകം വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. അധിനിവേശ ശക്തിയെന്ന നിലയിൽ ഇസ്രായേൽ പലസ്തീനികൾക്ക് വാക്സിനുകൾ നൽകാൻ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments