ടെല്‍ അവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു. ഇതേ തുടര്‍ന്ന് ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരര്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇസ്രായേല്‍ ശക്തമായ പ്രത്യാക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
Read Also : ഇറാന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത ഇസ്രയേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി എത്തുമെന്ന് സൂചന
തെക്കന്‍ ഇസ്രായേലില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഹമാസ് ആക്രമണം നടത്തിയിരുന്നു. അഗ്നിബാധ ഉണ്ടാക്കുന്ന ബലൂണുകള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ ജനവാസ കേന്ദ്രങ്ങള്‍ ഹമാസ് ഭീകരര്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇസ്രായേല്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു.
ബെയ്റ്റ് ലാഹിയയിലെ ഹമാസ് നിയന്ത്രണത്തിലുള്ള കെട്ടിടം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ത്തു. ഹമാസിന്റെ കീഴിലുള്ള സിവില്‍ അഡ്മിനിസ്ട്രേഷന് കെട്ടിടവും ഖാന് യോനിസിലെ ഹമാസ് ആസ്ഥാനവും ലക്ഷ്യം വെച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. ആക്രമണം നടത്തുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments