Latest NewsNewsIndia

ഭർത്താവ് തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുത്, കോടതിൽ ഹർജിയുമായി യുവതിയും കാമുകനും: പിഴശിക്ഷ

തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഹർജി

പ്രയാഗ്‌രാജ്: കാമുകനൊപ്പം ജീവിക്കുന്നതിൽ ഭർത്താവ് തടസപ്പെടുത്തരുതെന്ന ഹർജിയുമായി യുവതി. തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കണമെന്നാണ് ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി. ഈ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. അനാവശ്യ ഹര്‍ജി നല്‍കിയതിന് അയ്യായിരം രൂപ പിഴയൊടുക്കാനും യുവതിയോട് കോടതി നിര്‍ദേശിച്ചു.

അലിഗഢ് സ്വദേശിയായ ഗീതയും ലിവ് ഇന്‍ പങ്കാളിയുമാണ് കോടതിയില്‍ ഹർജി നൽകിയത്. യുവതി നേരത്തെ വിവാഹിതയാണ്. അവരുടെ ഭര്‍ത്താവാണ് എതിര്‍കക്ഷി

read also: സർക്കാരിനെതിരെ പ്രതിഷേധ സമരം ചെയ്ത ബി.ജെ.പി പ്രവർത്തകർക്കെതിരെ പിണറായി പോലീസിന്റെ പ്രതികാര നടപടി
തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിനും കുടിംബാംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത്തരമൊരു ഹര്‍ജി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കൗശല്‍ ജയേന്ദ്ര താക്കര്‍, ദിനേഷ് പഥക് എന്നിവര്‍ പറഞ്ഞു.

ഇഷ്ടത്തോടെ ജീവിക്കാന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്മാര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം നിയമങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് ഓര്‍മിപ്പിച്ച കോടതി ഹിന്ദു വിവാഹ നിയമത്തിനു വിരുദ്ധമായ ആവശ്യമാണ് ഹര്‍ജിയില്‍ ഉള്ളതെന്നും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button