Latest NewsNewsMenWomenLife StyleFood & CookeryHealth & Fitness

അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരമായി അഞ്ചോ ആറോ തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം

യുവാക്കളിലും മധ്യവയസ്‌കരിലും പ്രധാനമായി കണ്ടുവരുന്നൊരു ഉദര സംബന്ധ അസുഖമാണ് അള്‍സര്‍. ഇത്  പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്. നെഞ്ചെരിച്ചില്‍, ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. എന്നാൽ, അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു. അതിനാല്‍ അള്‍സര്‍ വരാതെ ശ്രദ്ധിക്കാന്‍ അല്ലെങ്കില്‍ അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ലഘൂകരിച്ചു കൊണ്ടുവരിക. ഇവയൊക്കെ മിതമായ അളവില്‍ മാത്രം കഴിക്കുക.

Read Also :  കാറിൽ മൂന്ന് രഹസ്യ അറകൾ: റവന്യു ഇന്റലിജൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത് 21 കോടി രൂപയുടെ സ്വർണ്ണ ബിസ്‌ക്കറ്റുകൾ

മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരമായി അഞ്ചോ ആറോ തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.

എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളും ഒഴിവാക്കുക.

Read Also :  കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്

മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button