പാലക്കാട്: ഭക്ഷണശാലയില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലിലെ ചില്ല് കൈ കൊണ്ട് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. തർക്കമുണ്ടായതിനെ തുടർന്ന് കല്ലിങ്കല്‍ കളപ്പക്കാട് സ്വദേശിയായ ശ്രീജിത്ത് (25) ഹോട്ടലിന് മുന്നിലെ ഗ്ളാസ് കൈകൊണ്ട് ഇടിച്ചു തകര്‍ത്തു.
ഞരമ്പ് മുറിഞ്ഞതോടെ രക്തം വാര്‍ന്ന ഇയാളെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ശ്രീജിത്ത് മരിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ, ‘വ്യാഴാഴ്‌ച വൈകിട്ടോടെ അഞ്ചോളം യുവാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണത്തിനിടെ ഇവര്‍ കഴിക്കാന്‍ മീന്‍കറി ആവശ്യപ്പെട്ടു. എന്നാല്‍ ഹോട്ടല്‍ അടയ്‌ക്കുന്നതിനുളള തയ്യാറെടുപ്പിലായിരുന്ന നടത്തിപ്പുകാര്‍ മീന്‍കറിയില്ലെന്ന് അറിയിച്ചു.’
‘തുടര്‍ന്ന് യുവാക്കള്‍ ഹോട്ടലുകാരുമായി തര്‍ക്കമുണ്ടായി. ഇതിനിടെയാണ് ശ്രീജിത്ത് ഗ്ളാസ് കൈകൊണ്ടു തകർത്തതും ഞരമ്പ് മുറിഞ്ഞതും. മരിച്ച ശ്രീജിത്തും സുഹൃത്തുക്കളും സ്ഥിരമായി ആഹാരം കഴിക്കാനെത്തുന്ന ഭക്ഷണശാലയായിരുന്നു ഇത്. ഇവരുമായി ഉണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചത്.’ ഹോട്ടലില്‍ അക്രമംകാട്ടിയ യുവാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹോട്ടല്‍ അടപ്പിക്കുകയും ചെയ്‌തു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.
Post Your Comments