ഗുവാഹത്തി : അസമിലെ മാരിനി സീറ്റില്‍ നിന്നും തുടര്‍ച്ചയായ നാലം തവണയും വിജയിച്ച കോൺഗ്രസ് എം.എല്‍.എ രുപജ്യോതി കുര്‍മിയാണ് രാജി സമര്‍പ്പിച്ചത്. രണ്ടാംനിര നേതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് രാജി. സ്പീക്കര്‍ ബിശ്വജിത്ത് ഡെയ്മറിന് രാജി സമര്‍പ്പിച്ച രുപജ്യോതി കുര്‍മി തിങ്കളാഴ്ച്ച ബിജെപിയിൽ ചേരും.
Read Also : ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട : വിലയും പ്രത്യേകതകളും അറിയാം
‘പ്രതിപക്ഷ നേതൃസ്ഥാനം തനിക്ക് നല്‍കാമെന്ന് പാര്‍ട്ടി അറിയിച്ചെങ്കിലും പിന്നീട് ഇത് നിഷേധിച്ചു. സംസ്ഥാന അധ്യക്ഷ പദവി ആവശ്യപ്പെട്ടെങ്കിലും അതും പാര്‍ട്ടി തന്നില്ല. നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയില്ല. ഹിമന്ത് ബിശ്വ ശര്‍മ്മയുടെ വികസന നയത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് സംസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’ , രാജിക്ക് ശേഷം രുപജ്യോതി പറഞ്ഞു.
Post Your Comments