Latest NewsKeralaNews

രാഹുലിന്റെ ഒറ്റ ഫോണ്‍ കോളില്‍ ഡല്‍ഹിക്ക് പറന്ന ചെന്നിത്തല പൂര്‍ണ തൃപ്തന്‍, ആശിച്ച സ്ഥാനമാനങ്ങള്‍ കിട്ടിയതില്‍ സന്തോഷം

രാഹുല്‍ സ്‌നേഹമുള്ളവനെന്ന് പ്രതികരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ തൃപ്തന്‍. കൂടിക്കാഴ്ചയില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചത് സത്യമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും പുതിയ പദവി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Read Also : ഐടി മേഖലയില്‍ 30 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന റിപ്പോര്‍ട്ട് : പ്രതികരണവുമായി ഐടി വ്യവസായ സംഘടന

‘തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പാര്‍ട്ടിക്ക് വേണ്ടി ഏത് വെല്ലുവളി ഏറ്റെടുക്കാനും തയ്യാറാണ്. ഒരു പദവിയില്ലെങ്കിലും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമെന്നും’ ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘രാഹുല്‍ഗാന്ധിക്ക് തന്നോട് ഒരു പിണക്കവുമില്ല. അദ്ദേഹത്തിന് വളരെ സ്നേഹമുണ്ടെന്ന് ഇന്നത്തെ കൂടിക്കാഴ്ചയോടെ മനസിലായി. മനസിലുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം രാഹുല്‍ഗാന്ധിയോട് പറഞ്ഞുവെന്നും പ്രശ്നങ്ങളെല്ലാം മാറിയെന്നും’ രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നല്‍കുക.
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തും പഞ്ചാബും. ഈ സാഹചര്യത്തിലാണ് ഇതില്‍ ഏതെങ്കിലും ഒന്നിന്റെ ചുമതല ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button