സവോ പോളോ: കോപ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പെറുവിനെ ഏകപക്ഷീകമായ നാലു ഗോളിനാണ് ബ്രസീൽ തകർത്തത്. കോപയിലെ ആദ്യ മത്സരത്തിൽ വെനസ്വേലക്കെതിരെ വിജയിച്ച് രണ്ടാം അങ്കത്തിനിറങ്ങിയ ബ്രസീലിന് വെല്ലുവിളിയാകുന്നതിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പെറുവിന് തുടക്കത്തിലേ പാളി. റിയോ ഡി ജനീറോയിൽ 2019ൽ 3-1 ന് തോൽപിച്ച ആവേശം ഒട്ടും ചോരാതെ ബ്രസീൽ പുറത്തെടുത്തപ്പോൾ എതിരാളികൾ പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞു.
12-ാം മിനിറ്റിൽ അലക്സ് സാന്ദ്രോ ബ്രസീലിനായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയുടെ 63-ാം മിനിറ്റിൽ പെറു പെനാൽറ്റി ബോക്സിൽ പന്തുമായെത്തിയ നെയ്മർ എതിർതാരത്തെ തട്ടി വീണപ്പോൾ റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാറിലൂടെ ഗോൾ നിഷേധിക്കുകയായിരുന്നു. എന്നാൽ 69-ാം മിനിറ്റിൽ ബ്രസീൽ തങ്ങളുടെ ലീഡ് രണ്ടായി ഉയർത്തി. സൂപ്പർ താരം നെയ്മറാണ് ഗോൾ നേടിയത്.
Read Also:- പല്ലുവേദന മാറാൻ ചില എളുപ്പവഴികൾ
മത്സരത്തിൽ പൂർണ്ണ അധ്യപത്യം നിലനിർത്തിയ ബ്രസീൽ അവസാന മിനിറ്റുകളിൽ അടിച്ചുകൂട്ടിയത് രണ്ടു ഗോളുകളായിരുന്നു. നെയ്മർ സൃഷ്ടിച്ച അവസരം ഗോളാക്കി എവർട്ടൺ റിബേറോ(89) പന്ത് ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ഡൈവിങ് കിക്കിലൂടെ റിച്ചാർലിസൺ (93) ലക്ഷ്യം കണ്ടതോടെ ബ്രസീലിന്റെ ജയം അനായാസമാക്കി.
Post Your Comments