KeralaLatest NewsNews

പൊങ്കാല മാലിന്യവും ഹിറ്റാച്ചിയും മാത്രമല്ല, നഗരസഭയ്ക്ക് ഉണ്ടായിരുന്ന ടിപ്പറുകളും കാണാനില്ല: മേയർക്കെതിരെ കരമന അജിത്ത്

എ.കെ.ജി സെന്‍ററിലെ എല്‍.കെ.ജി കുട്ടി എന്ന വിശേഷണം മാറ്റേണ്ടത് പക്വത പ്രവൃത്തിയില്‍ കൊണ്ട് വന്നിട്ടാണ്

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് തിരുവനന്തപുരം ന​ഗരസഭ ടിപ്പറുകൾ വാടകയ്ക്കെടുത്തതിൽ വൻ അഴിമതിയെന്ന് കൗൺസിലർ കരമന അജിത്ത്. ഹിറ്റാച്ചികൾ മാത്രമല്ല നഗരസഭയ്ക്ക് ഉണ്ടായിരുന്ന ടിപ്പറുകളും കാണാനില്ല. ന​ഗരസഭയ്ക്ക് സ്വന്തമായുളള 15 ടിപ്പറുകളിൽ എട്ട് എണ്ണവും മാസങ്ങളായി കട്ടപ്പുറത്താണ്. ഇത്രയും ഉണ്ടായിട്ടാണ് സി.പി.എമ്മുകാരുടെ ഉടമസ്ഥതയിലുള്ള ടിപ്പറുകള്‍ ഭീമമായ തുകയ്ക്ക് വാടകയ്ക്കെടുത്ത് ഇല്ലാത്ത മാലിന്യം മാറ്റിയത്‌. എന്തുകൊണ്ട് കേടായ ടിപ്പറുകള്‍ നേരത്തെ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു.

ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന് മറുപടിയാണ് തരേണ്ടത്, അല്ലാതെ എന്നെ പിച്ചി, എന്നെ മാന്തി, നിങ്ങള്‍ക്ക് അനിയത്തിയില്ലേ അമ്മയില്ലേ എന്നൊക്കെ കരഞ്ഞ് വിളിച്ചിട്ടല്ല എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജിത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം:

പൊങ്കാലയുടെ മാലിന്യവും, ഹിറ്റാച്ചികളും മാത്രമല്ല നഗരസഭയ്ക്ക് ഉണ്ടായിരുന്ന ടിപ്പറുകളും കാണാനില്ല. നഗരസഭ ക്ലാസ്സ് റൂം അല്ല ഇങ്ങനെ കരഞ്ഞ് വിളിക്കാന്‍…. ഒരു ആരോപണം ഉന്നയിക്കുംബോള്‍ ആ ആരോപണത്തിന് മറുപടി തരേണ്ടത് വസ്തുനിഷ്ടമായാണ്. അല്ലാതെ എന്നെ പിച്ചി, എന്നെ മാന്തി, നിങ്ങള്‍ക്ക് അനിയത്തിയില്ലേ അമ്മയില്ലേ എന്നൊക്കെ കരഞ്ഞ് വിളിച്ചിട്ടല്ല.

Read Also:  രണ്ട് വര്‍ഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി: കൂ കൈക്കുഞ്ഞും

പൊതുനിരത്ത് പൊങ്കാല നടന്നില്ലേലും അതിന്‍റെ മാലിന്യം നീക്കം ചെയ്യാന്‍ 21 ടിപ്പറുകള്‍ വാടകയ്ക്കെടുത്ത അഴിമതി നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ… അഴിമതി അവിടെ തീരുന്നില്ല… നഗരസഭയ്ക്ക് സ്വന്തമായി 15 ടിപ്പറുകളുണ്ട്… അതില്‍ 12 എണ്ണം കവേര്‍ട് ടിപ്പറുകളും 3 എണ്ണം ഓപ്പണ്‍ ടിപ്പറുകളും… 12 കവേര്‍ഡ് ടിപ്പറുകളില്‍ 7 എണ്ണം മാസങ്ങളായി കട്ടപ്പുറത്ത്… 3 ഓപ്പണ്‍ ടിപ്പറുകളില്‍ 1 എണ്ണവും കട്ടപ്പുറത്ത്…
ഇത്രയും ഉണ്ടായിട്ടാണ് സിപിഎം കാരുടെ ഉടമസ്ഥതയിലുള്ള ടിപ്പറുകള്‍ ഭീമമായ തുകയ്ക്ക് വാടകയ്ക്കെടുത്ത് ഇല്ലാത്ത മാലിന്യം മാറ്റിയത്‌. എന്തുകൊണ്ട് മുകളില്‍ പറഞ്ഞ കേടായ ടിപ്പറുകള്‍ നന്നാകുന്നില്ല എന്നതിന്‍റെ ഉത്തരം കിട്ടിയല്ലോ…. പൊങ്കാല എന്നാണെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിവുള്ളതാണ്… മാലിന്യം നീക്കാന്‍ ടിപ്പറുകള്‍ വേണ്ടി വരും എന്നും അറിയാവുന്നതാണ്. എന്ത്കൊണ്ട് നേരത്തെ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല എന്നത് ചോദ്യമാണ്… ആ ചോദ്യം വരുംമ്പോള്‍ അമ്മയില്ലേ പെങ്ങളില്ലേ എന്ന കരച്ചിലല്ല മറുപടി ആയി തരേണ്ടത്…

Read Also: പഴയ ഗുണ്ടായിസമൊന്നും ഇവിടെ ചെലവാകില്ല, വന്നാല്‍ ഞങ്ങള്‍ നോക്കി നില്‍ക്കില്ല, കെ.സുധാകരന്റെ വായ അടപ്പിച്ച് എസ്എഫ്‌ഐ

ഇനി നഗരസഭയുടെ ബാക്കിയുള്ള ഏഴു ടിപ്പറുകളും പൊങ്കാല ദിവസം ഉപയോഗിച്ചതായി എങ്ങും കാണുന്നില്ല. അവ പോലും ഉപയോഗിക്കാതെയാണോ സഖാക്കളുടെ ലോറികള്‍ ഭീമമായ തുകയ്ക്ക് വാടകയ്ക്ക് എടുത്തത് ??? കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മറുപടിയില്ല… പൊതുജനങ്ങള്‍ക്കായി വീണ്ടും ആവര്‍ത്തിക്കാം…

Read Also  : കോവിഡ് : മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 4000 രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ

1. എത്ര മാസം മുമ്പാണ് ഹിറ്റാച്ചികള്‍ കേടായത് ??
2. എന്നാണ് അത് തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് ??
3. എന്ന് ഇതിന്‍റെയൊക്കെ പണി തീരും ??
4.കവേഡ് ട്രിപ്പറുകൾ
12 എണ്ണത്തിൽ 7 എണ്ണം എവിടെ?
5. പ്രവർത്തനശേഷി ഉള്ള നരസഭയുടെ ട്രിപ്പറുകൾ എന്തുകൊണ്ട് മാലിന്യ നീക്കത്തിന് ഉപയോഗിച്ചില്ല?
പൊതുജനത്തിന്‍റെ കാശാണ്… അവര്‍ അറിയട്ടെന്നേ എത്ര നാളായി അവ കട്ടപ്പുറത്താണെന്നും എന്ന് മാത്രമാണ് നടപടിയെടുത്തതെന്നും എന്താണ് നടപടി എടുത്ത ശേഷമുള്ള അവസ്ഥയെന്നും…
വേണ്ടത് ഉത്തരങ്ങളാണ്.. കരച്ചിലല്ല.. എ.കെ.ജി സെന്‍ററിലെ എല്‍.കെ.ജി കുട്ടി എന്ന വിശേഷണം മാറ്റേണ്ടത് പക്വത പ്രവൃത്തിയില്‍ കൊണ്ട് വന്നിട്ടാണ് അല്ലാതെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ നിലവിളിച്ചിട്ടും മേയറുടെ അഴിമതികളില്‍ അന്വേഷണം വേണം എന്ന ആവശ്യം വോട്ടിനിട്ട് തള്ളി ഭയന്നോടിയുമല്ല.


 

shortlink

Related Articles

Post Your Comments

Related Articles


Back to top button