തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ജൂണ്‍ 18,19 തിയതികളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read Also : തമിഴ്‌നാട്ടില്‍ കാണുന്നത് അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയം, കവികള്‍ക്ക് ഇനി കാവി വേണ്ട പകരം വെള്ള വസ്ത്രം
ഗള്‍ഫ് ഓഫ് ഒമാന്‍ മേഖലയിലും വടക്ക് ആന്ധ്രാപ്രദേശ് ഒഡിഷ തീരങ്ങളിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ജൂണ്‍ 17 രാത്രി 11.30 വരെ 3 മുതല്‍ 4.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Post Your Comments