KeralaLatest NewsInternational

കോവിഡിന്റെ ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ സ്പുട്‌നിക് വിയുടെ ബൂസ്റ്റർ ഷോട്ട്

മറ്റ് വാക്സിൻ നിർമാതാക്കൾക്കും ഈ ബൂസ്റ്റർ ഷോട്ട് ലഭ്യമാക്കുമെന്ന് സ്പുട്നിക് വിയുടെ നിർമാതാക്കളായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി

മോസ്‌കോ: കോവിഡ് വൈറസിന്റെ കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സ്പുട്നിക് വിയുടെ ബൂസ്റ്റർ ഷോട്ട്. പ്രത്യേകമായി തയ്യാറാക്കിയ ബൂസ്റ്റർ ഷോട്ട് ഉടൻ ലഭ്യമാകും. മറ്റ് വാക്സിൻ നിർമാതാക്കൾക്കും ഈ ബൂസ്റ്റർ ഷോട്ട് ലഭ്യമാക്കുമെന്ന് സ്പുട്നിക് വിയുടെ നിർമാതാക്കളായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി.

Read Also: ‘കാപിറ്റോള്‍ ആക്രമണത്തിൽ ട്രംപിനെ ബ്ലോക്ക്‌ ചെയ്തു, ചെങ്കോട്ടയായപ്പോള്‍ അത് അഭിപ്രായ സ്വാതന്ത്യമായി’-രവിശങ്…

ഡെൽറ്റ വകഭേദത്തിന് ബൂസ്റ്റർ ഷോട്ട് എത്രമാത്രം ഫലപ്രദമാകുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ലോകത്തിന് തന്നെ വലിയ ഭീഷണി സൃഷ്ടിച്ചുകൊണ്ട് വ്യാപിക്കുകയാണ് ഡെൽറ്റ വകഭേദം അഥവാ ബി.1.617.2. കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റ വകഭേദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന വാക്‌സിനുകളിലൊന്നാണ് സ്പുട്‌നിക് വാക്‌സിൻ. ആർ.ഡി.ഐ.എഫിന്റെ പിന്തുണയോടെ ഗമേലിയ നാഷണൽ സെന്റർ ഓഫ് എപിഡെമിയോളജി ആൻഡ് മൈക്രോ ബയോളജിയാണ് സ്പുട്നിക് വി വാക്‌സിൻ വികസിപ്പിച്ചത്. ഏപ്രിൽ മാസത്തിലാണ് ഇന്ത്യയിൽ സ്പുട്നിക് വിയ്ക്ക് അടിയന്തര ഉപയോഗത്തിന് സർക്കാർ അനുമതി നൽകിയത്.

Read Also: എന്റെയടുത്തേക്ക് ഡോക്ടർ ഒരു ചോരക്കഷ്ണം നീട്ടി, വിര പോലൊരു സാധനത്തിനെ ഒരു തുണിയില്‍ പൊതിഞ്ഞ് കൊണ്ട് വന്നു: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button