Latest NewsKeralaNews

വാക്സിന്‍ നയം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും വാക്സിന്‍ ക്ഷാമം ഇപ്പോഴും രൂക്ഷം : എം.വി ജയരാജന്‍

കണ്ണൂര്‍: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ചത്. സുപ്രീംകോടതി വിധിയും ജനകീയ പ്രതിഷേധവും സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദവും മൂലം വാക്‌സിന്‍ നയം മാറ്റാന്‍ മനസ്സില്ലാമനസ്സോടെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും വാക്‌സിന്‍ ക്ഷാമം ഇപ്പോഴും തുടരുകയാണെന്നാണ് സി.പി.എം നേതാവിന്റെ ആരോപണം. രണ്ട് ഡോസും ലഭ്യമായവര്‍ രാജ്യത്താകെ കേവലം മൂന്നരശതമാനം ആണെന്നും തന്റെ പോസ്റ്റില്‍ പറയുന്നു.

കേരളം സ്വന്തമായി വാക്‌സിന്‍ വിതരണം ചെയ്യുകയും പാഴാക്കാതെ കുത്തിവെക്കുകയും ചെയ്തതിന്റെ ഫലമായി രണ്ടു ഡോസും 6.61 ശതമാനം പേര്‍ക്കും ഒരു ഡോസ് 26.02 ശതമാനം പേര്‍ക്കും നല്‍കാനായെന്നും ജയരാജന്‍ തന്റെ പോസ്റ്റിലൂടെ പറയുന്നു.

Read Also : ദൈവത്തിന്റെ സ്വന്തം നാട് മത തീവ്രവാദികളുടെ നഴ്സറി ആകുന്ന കാലം വിദൂരമല്ല: ഭീകരർ എല്ലാം കേരളത്തിൽ, ജിതിന്റെ കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ….

‘സുപ്രീംകോടതി വിധിയും ജനകീയ പ്രതിഷേധവും സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദവും മൂലം വാക്‌സിന്‍ നയം മാറ്റാന്‍ മനസ്സില്ലാമനസ്സോടെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. കമ്പനി ഉത്പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും 25 ശതമാനം സ്വകാര്യമേഖലയ്ക്ക് കാശ് ഈടാക്കി നല്‍കാനുമുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ജൂണ്‍ 21 മുതല്‍ ഈ പുതിയ വാക്‌സിന്‍ നയം നടപ്പാക്കുമെന്ന് വ്യക്തമാക്കി’.

‘സ്വകാര്യ വാക്‌സിന്‍ ഉത്പ്പാദകരായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഇപ്പോള്‍ സ്വീകരിക്കുന്ന നയം മാറ്റിയാലെ പുതിയ വാക്‌സിന്‍ നയം ഇപ്പോള്‍ തന്നെ നടപ്പാക്കാന്‍ കഴിയൂ. അവരുടെ ഉത്പ്പാദനശേഷി വര്‍ദ്ധിപ്പിക്കണം. ഇറക്കുമതിയും നിയന്ത്രിക്കണം. ഇതു രണ്ടും കേന്ദ്രസര്‍ക്കാരാണ് ചെയ്യേണ്ടത്. അതിനൊന്നും ഇതുവരെ നടപടി ആരഭിച്ചിട്ടില്ല’.

കോവിഡ് മൂന്നാംതരംഗ സാധ്യതാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രഥമവും പ്രധാനവുമാണ്. രണ്ട് ഡോസും ലഭ്യമായവര്‍ രാജ്യത്താകെ കേവലം മൂന്നരശതമാനം ആണ്. ഒരു ഡോസ് ലഭിച്ചവര്‍ 15 ശതമാനവും. കേരളം സ്വന്തമായി വാക്‌സിന്‍ വിതരണം ചെയ്യുകയും പാഴാക്കാതെ കുത്തിവെക്കുകയും ചെയ്തതിന്റെ ഫലമായി രണ്ടു ഡോസും 6.61 ശതമാനം പേര്‍ക്കും ഒരു ഡോസ് 26.02 ശതമാനം പേര്‍ക്കും നല്‍കാനായി. വിദേശത്ത് നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടി കേന്ദ്രം സ്വീകരിക്കണം. വാക്‌സിനേഷന്‍ സാര്‍വത്രികമായി നല്‍കുന്നതില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ കഴിയാതെ വരും. അതിനിടയാക്കരുത്.

വാക്‌സിന്‍ ഇനിയും വൈകിയാല്‍ സംസ്ഥാനത്ത് മൂന്നാംതരംഗത്തെ പിടിച്ചുനിര്‍ത്താനാകില്ലെന്നാണ് എം.വി.ജയരാജന്‍ തന്‍െ ഫേസ്ബുക്കിലൂടെ പറയുന്നത്. എന്നാല്‍ ജൂണ്‍ 21 മുതല്‍ 18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കണ്ടില്ലെന്ന് നടിക്കുകയാണ് നേതാവ്. കേന്ദ്രത്തെ വെല്ലുവിളിച്ച് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വാക്‌സിന്‍ ചലഞ്ചും അതില്‍ നിന്ന് കിട്ടിയ കോടികള്‍ ഇനി എന്ത് ചെയ്യുമെന്ന ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button