തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുന്നത് ഈ മാസം 28ലേക്ക് മാറ്റി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പരീശിലിക്കാന്‍ കൂടുതല്‍ സമയം വേണമൈന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം. പരിശീലനത്തിന് ഈ മാസം 25 വരെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താം. വി.എച്ച്.എസ്.ഇ, എന്‍.എസ്.ക്യുഎഫ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21ന് തുടങ്ങും. സര്‍വ്വകലാശാല പരീക്ഷകള്‍ 28 മുതല്‍ തുടങ്ങാനാണ് തീരുമാനം.
ഡിജിറ്റല്‍ ക്ലാസുകള്‍ പര്യാപ്തമല്ലാത്തതും, മതിയായ പ്രാക്ടിക്കല്‍ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന് സമയം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷകള്‍ നിശ്ചയിച്ച തിയതിയില്‍ നിന്നും 28ലേക്ക് മാറ്റിയത്. പരിശീലനത്തിനായി 25ാം തിയതി വരെ സ്‌കൂളിലെത്താം. അതത് സ്‌കൂളുകളാണ് സാഹചര്യം നോക്കി ഈ സൗകര്യം ഒരുക്കേണ്ടത്.
വിദ്യാര്‍ത്ഥികളെ ബാച്ചുകളാക്കി തിരിച്ചാകും പ്രാക്ടിക്കല്‍ പരീക്ഷ. കൊവിഡ് പോസിറ്റീവായവര്‍ക്ക് രോഗം ഭേദമായതിന് ശേഷം പ്രത്യേകം പരീക്ഷ നടത്തും.
Post Your Comments