Latest NewsKeralaNewsIndia

ദൈവത്തിന്റെ സ്വന്തം നാട് മത തീവ്രവാദികളുടെ നഴ്സറി ആകുന്ന കാലം വിദൂരമല്ല: ഭീകരർ എല്ലാം കേരളത്തിൽ, ജിതിന്റെ കുറിപ്പ്

കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിന്‍ തോട്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ ഞെട്ടലിലാണ് കേരളം. സംഭവത്തിൽ റോ,​ എന്‍.ഐ.എ എന്നീ കേന്ദ്ര ഏജന്‍സികളും രഹസ്യാന്വേഷണത്തിന് തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. കേരളത്തിൽ നടക്കുന്ന തീവ്രവാദ ക്യാമ്പുകൾ എല്ലാം കണ്ടെത്തുന്നത് ദേശീയ ഏജൻസികളോ, അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളോ ആണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. മത തീവ്രവാദിക്ക് വേണ്ടി പ്രമേയം പാസ്സാക്കിയ ആളുകളാണ് ഇവിടെയുള്ളതെന്ന് ഓർക്കണമെന്ന് ജിതിൻ കുറിച്ചു.

മതതീവ്രവാദത്തെ കണ്ടില്ലെന്ന് നടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് ജിതിൻ വ്യക്തമാക്കുന്നു. ഭീരുക്കൾ ആയിരുന്നാൽ കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിരിക്കും നമ്മളെയും കാത്തിരിക്കുകയെന്നും ഇതിനെതിരെ പോരാടണമെന്നും ജിതിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Also Read:യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച് യുവാവ്: നിര്‍വീര്യമാക്കാന്‍ കഴിയാതെ വന്നതോടെ ധൈര്യം ചോര്‍ന്നു, പിന്നീട് സംഭവിച്ചത്

കേരളത്തിൽ നടക്കുന്ന തീവ്രവാദ ക്യാമ്പുകൾ എല്ലാം കണ്ടെത്തുന്നത് ദേശീയ ഏജൻസികളോ, അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളോ ആണ് എന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണൽ ആയ പൊലീസ് സേനയാണ് കേരളത്തിന്റേത് എന്നതിൽ സംശയം ഇല്ല. ഏത് കേസും എവിടെ പോയും കണ്ടുപിടിക്കുകയും, കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുകയും ചെയ്യുന്ന മികച്ച റെക്കോർഡ് ഉള്ള സേനയാണ് നമ്മുടേത്. പക്ഷെ സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനോ, തടയുന്നതിനോ നമുക്ക് കഴിയുന്നുമില്ല. സേനയ്ക്കുള്ളിൽ ‘പച്ചവെളിച്ചം ഗ്രൂപ്പ്‌’ എന്ന പേരിൽ മത തീവ്രദികളെ സഹായിക്കുന്ന ഒരുവിഭാഗം ഉണ്ട് എന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന വാർത്ത എവിടെയോ വായിച്ചിരുന്നു. അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്ത് വന്നില്ല. അതോ ഇനി നമ്മുടെ പൊലീസ് സേനയുടെ കൈകൾ കെട്ടിയിട്ടിരിക്കുക ആണോ എന്ന് സംശയിച്ചാലും തെറ്റില്ല. ഇസ്ലാമിക മത തീവ്രവാദികൾക്ക് അനുകൂലമായ സഹതാപ തരംഗമുള്ള ഒരു അന്തരീക്ഷം മുഖ്യധാര മാധ്യമങ്ങളും, സാംസ്ക്കാരിക ചെന്നായ്ക്കളും ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. മത തീവ്രവാദികളെ വിമർശിക്കുന്ന ജനപ്രതിനിധികളെ പോലും അവർ വളഞ്ഞിട്ട് ആക്രമിക്കുന്നു.

സ്വാഭാവികമായും പൊലീസിനെയും ഇതുപോലുള്ള കാര്യങ്ങൾ സമ്മർദ്ദത്തിലാക്കും. അതല്ല എങ്കിൽ ഭരണകൂടം പൂർണ സ്വാതന്ത്ര്യം നൽകണം. തീവ്രവാദി ആക്രമണത്തിൽ സ്വന്തം പൗരൻ മരിച്ചാൽ അതിന് അനുശോചനം പോലും അറിയിക്കാൻ ഭയക്കുന്ന ഭരണകൂടത്തിൽ നിന്ന് അത്തരം കാര്യങ്ങൾ പ്രതീക്ഷിക്കാനും വയ്യ. ഇപ്പോൾ പുതിയ ജില്ലയ്ക്കായി മുറവിളി തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ചില സ്ഥലങ്ങൾ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ആക്കാനുള്ള ശ്രമം നടക്കുന്നു എന്ന് മുഖ്യൻ തന്നെ നിയമസഭയിൽ പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞത് വ്യാഖ്യാനിച്ചാൽ ‘മതത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര റിപ്പബ്ലിക് ആക്കാൻ ശ്രമിക്കുന്നു’ എന്ന് തന്നെയാണ്. കേരളത്തിൽ നിരവധി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്കൾ പ്രവർത്തിക്കുന്നു എന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് നിരവധി കോളുകൾ വരുന്നുമുണ്ട്.

ചില നിരീക്ഷകർ പറയുന്നത് കേരളത്തിൽ ക്യാമ്പുകളും, പ്രവർത്തനവും മാത്രമായിരിക്കും മറ്റ്‌ സ്ഥലങ്ങളിലെ പൊട്ടിത്തെറിയും, ബോംബ് സ്ഫോടനവും നടത്തൂ എന്നൊക്കെ. അതായത് ഇവിടെ ബേസ് ക്യാമ്പ് ആയി പ്രവർത്തിക്കും. ഇവിടെ അവരുടെ പ്രവർത്തനത്തെ തടയാൻ ശ്രമിച്ചാൽ ആദ്യം ഇളകുക മുഖ്യധാരാ മാധ്യമങ്ങൾ ആയിരിക്കും. പിന്നീട് എന്തൊക്കെ സംഭവിക്കും എന്നൂഹിക്കാമല്ലോ. ശ്രീലങ്കയിലെ സ്ഫോടന പരമ്പരകൾക്കും കേരളത്തിൽ അന്വേഷണം ഉണ്ടാകുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫ്രാൻസിലെ ഭീകര അക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് കേരളത്തിൽ എത്തി അന്വേഷണം നടത്തി. ഇന്ത്യയിൽ നിന്ന് ഇസ്ലാമിക സ്റ്റേറ്റിലേക്ക് പോയവരിൽ ഭൂരിഭാഗവും മലയാളികൾ. അൽക്വായ്ദ ഭീകരരെ വരെ കേരളത്തിൽ നിന്ന് ദേശീയ ഏജൻസികൾ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. ഐക്യരാഷ്ട്ര സഭ പോലും കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളുടെ പ്രവർത്തനത്തെ കുറിച്ച് പറയുന്നതും നമ്മൾ കണ്ടു. ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളി ഭീകരർ ആണ് കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് സിഖ് വംശജരെ കൂട്ടക്കൊല ചെയ്തത്. അതുപോലുള്ള മതതീവ്രവാദികളെ തിരികെ ഇന്ത്യയിൽ കൊണ്ടുവരാനുള്ള നീക്കത്തെ എതിർത്ത കേന്ദ്ര സർക്കാരിനെതിരെയാണ് ഇപ്പോൾ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഉറഞ്ഞു തുള്ളുന്നത് എന്നോർക്കണം.

Also Read:സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറങ്ങി

മത തീവ്രവാദിക്ക് വേണ്ടി ഐക്യകണ്ടേനെ പ്രമേയം പാസ്സാക്കിയ ആളുകളാണ് ഇവിടെയുള്ളത് എന്നോർക്കണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രാദേശിക വിഷയങ്ങളിൽ അടക്കം നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ മലയാളി ബന്ധമുള്ള ആളുകൾ ശ്രമിക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അവർ മാധ്യമ പ്രവർത്തകരുടെ രൂപത്തിലും, ഗവേഷകരുടെ രൂപത്തിലും ഒക്കെയാണ് പ്രവർത്തിക്കുന്നത്. കേരളമാണ് അത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ എന്ന് അവിടുത്തെ ഭരണാധികാരികൾ തുറന്ന് പറയുന്ന അവസ്ഥയിൽ വരെയെത്തി കാര്യങ്ങൾ. പക്ഷെ ഇത് തുറന്ന് പറയാനോ, ഇത്തരം മത തീവ്രവാദികളെ കണ്ടെത്തി നിയമത്തിന്റ മുന്നിൽ കൊണ്ടുവരുവാനോ നമ്മുടെ സംസ്ഥാനത്തെ ഏജൻസികൾക്ക് കഴിയുന്നില്ല. അല്ലെങ്കിൽ അവരെ കൊണ്ട് അത് ചെയ്യിക്കാൻ ചില ശക്തികൾ അനുവദിക്കുന്നില്ല എന്ന് വേണം അനുമാനിക്കാൻ.

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് കേരളത്തിന്‌ നഷ്ട്ടപെട്ട് പകരം മത തീവ്രവാദികളുടെ നഴ്സറി, അല്ലെങ്കിൽ യൂണിവേഴ്സിറ്റി എന്ന് അറിയപ്പെടുന്ന കാലം വിദൂരമല്ല എന്നാണ് തോന്നുന്നത്. മതതീവ്രവാദത്തെ കണ്ടില്ലെന്ന് നടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. അതുപോലെ തന്നെയാണ് അവരുടെ സംഘടിത ആക്രമണം പേടിച്ചുള്ള നിശബ്ദതയും. ഇതൊരു യുദ്ധമാണ്, നമുക്കും തലമുറകൾക്കും വേണ്ടി മാത്രമല്ല, ഈ നാട് താലിബാൻ ആകാതിരിക്കാനും വേണ്ടി കൂടിയുള്ള യുദ്ധം. ഒറ്റപെട്ട ശബ്ദങ്ങൾ ആണെങ്കിലും അത് ഉയർന്നു കേൾക്കുക തന്നെ വേണം. ഭീരുക്കൾ ആയിരുന്നാൽ കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിരിക്കും നമ്മളെയും കാത്തിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button