മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് സംഭവം. നാലു വയസും ആറു വയസും 14 വയസും പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് കുട്ടികളുടെ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്നുപേരിൽ 14-കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. നാലുവയസ്സും ആറുവയസ്സുമുള്ള കുട്ടികൾക്ക് പ്രമേഹം ഉണ്ടായിരുന്നില്ല. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെൺകുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.
കോവിഡ് മുക്തയായതിനു ശേഷമാണ് ആ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്. വയറിന്റെ ഒരുഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നെന്നും ഡോക്ടർമാർ അറിയിച്ചു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കിൽ അവരുടെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.
Post Your Comments