ലക്‌നൗ : ഗാസിയാബാദില്‍ മുസ്ളീം വയോധികന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വർഗീയത പടർത്താനായി വ്യാജവാർത്തകൾ പങ്കുവെച്ചവർക്കെതിരെ പരാതി. രാഹുല്‍ ഗാന്ധിയും അസദുദ്ദീന്‍ ഉവൈസിയും തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി എം.എല്‍.എ പരാതി നൽകി. സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.
വയോധികന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ഹിന്ദു-മുസ്ളീം പ്രശ്നമായി ചിത്രീകരിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇരുവരുടേയും ശ്രമം. മുസ്ളീം യുവാക്കളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വയോധികൻ വിറ്റ എന്തോ മന്ത്ര ചരടിന്റെ വിഷയത്തിലായിരുന്നു ആക്രമണം. എന്നാൽ ആക്രമിക്കപ്പെടുന്നതിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച് ജയ് ശ്രീരാം വിളിക്കാത്തതിനാണ് ആക്രമണം നടത്തിയതെന്നുള്ള തരത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമമെന്നും എം.എല്‍.എ ആരോപിക്കുന്നു.
ബോളിവുഡ് നടി സ്വര ഭാസ്കറിനെതിരെയും എം.എല്‍.എ പരാതി നല്‍കിയിട്ടുണ്ട്. ലോനിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ നന്ദകിഷോര്‍ ഗുജ്ജാറാണ് പൊലീസില്‍ പരാതി നല്‍കിയത്. വയോധികനെ ആക്രമിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് തന്റെ നിയമസഭ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ഇരുവരും ശ്രമിക്കുന്നുവെന്നാണ് എം.എല്‍.എയുടെ പരാതി.
അതേസമയം മുസ്ളീം വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗാസിയാബാദ് ജില്ല എസ്.എസ്.പി അമിത് പതാക് അറിയിച്ചു. ഇതിനു വർഗീയത ഒന്നുമില്ലെന്നും കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments