KeralaLatest NewsNews

ആംബുലൻസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ പ്രതി മുൻകൂർ പദ്ധതിയിട്ടിരുന്നു?: പീഡനക്കേസിൽ സജിക്കുട്ടനെ അറസ്റ്റ് ചെയ്യുമ്പോൾ

കോവിഡ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് സജിക്കുട്ടന്‍ ആംബുലന്‍സുമായി വന്നത്.

കൊല്ലം: ചവറയിൽ കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് യെ്തു. ചവറ തെക്കുംഭാഗം സ്വദേശി സജിക്കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കോവിഡ് രോഗിയുടെ ബന്ധുവായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തു.

Read Also: മരണാനന്തര ക്രിയകൾ വെള്ളക്കെട്ടിൽ: ദയനീയ കാഴ്ചയിൽ കുട്ടനാട്

പഞ്ചായത്തിനുവേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവറാണ് സജിക്കുട്ടന്‍. ഈ മാസം മൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ബന്ധുവായ യുവതിയെ സജിക്കുട്ടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കോവിഡ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് സജിക്കുട്ടന്‍ ആംബുലന്‍സുമായി വന്നത്. ബന്ധുക്കള്‍ ആരെങ്കിലും കൂടെവരണമെന്ന് ഇയാള്‍ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് യുവതിയും ആംബുലന്‍സില്‍ കയറിയത്. തൊട്ടടുത്തുള്ള ശങ്കരമംഗലത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് ആദ്യം രോഗിയെ കൊണ്ടുപോയത്. ഇവിടെ വെച്ച് സജിക്കുട്ടന്‍ ഗ്ലൗസെടുക്കാനായി ആശുപത്രിയിലേക്ക് പോയെന്നും തിരികെ എത്തിയ ശേഷം യുവതിയെ കടന്ന് പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button