ThrissurLatest NewsKeralaNattuvarthaNews

മദ്യപിച്ച് വണ്ടിയോടിച്ചു: ആംബുലൻസ് ഡ്രൈവർ പിടിയിൽ, ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി

സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവർ കെ ടി റെനീഷ് ആണ് പിടിയിലായത്

തൃശൂർ: മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവർ കെ ടി റെനീഷ് ആണ് പിടിയിലായത്.

Read Also : കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി, 122 പേരെ ഇനിയും കണ്ടെത്താനായില്ല

തൃശൂർ പാലിയേക്കരയിൽ വെച്ചാണ് മദ്യപിച്ച് വണ്ടിയോടിച്ച കെ ടി റെനീഷ് എംവിഡിയുടെ പിടിയിലായത്. മോട്ടോർ വാഹന വകുപ്പിന്റെ തൃശൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കെ ടി റെനീഷിനെ പിടികൂടിയത്.

Read Also : ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസില്‍ വൻ പോക്കറ്റടി: നിരവധി പേര്‍ക്ക് പഴ്‌സ് നഷ്ടപ്പെട്ടു

ലൈറ്റിട്ട് വേഗം കൂട്ടി ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button