ബെറേലി : അച്ഛൻ മരിച്ചതറിയാതെ മൂന്ന് ദിവസത്തോളം മൃതദേഹത്തോടൊപ്പം ചെലവഴിച്ച് മക്കൾ. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം നടന്നത്.നാലും ആറും വയസുള്ള കുട്ടികളാണ് മൂന്ന് ദിവസം വീടിനുള്ളില്‍ കഴിഞ്ഞത്. ഭക്ഷണം ലഭിക്കാതെ വിശന്നു വലഞ്ഞ കുട്ടികള്‍ പുറത്തിറങ്ങുകയും അയല്‍ക്കാരെ സമീപിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അച്ഛൻ തങ്ങളോട് സംസാരിക്കുന്നില്ലെന്നും ഭക്ഷണം ആവശ്യപ്പെട്ടിട്ട് തരുന്നില്ലെന്നുമാണ് കരഞ്ഞുകൊണ്ട് കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയല്‍ക്കാര്‍ വീട്ടില്‍ നടത്തിയ പരിശേധനയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു.
Read Also : ആശങ്ക ഒഴിയുന്നില്ല: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി, അതിവേഗം പടരുമെന്ന് മുന്നറിയിപ്പ്
നോയിഡയിൽ ജോലി ചെയ്തിരുന്ന യുവാവ് ലോക്ക്ഡൗണ്‍ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു തുടര്‍ന്ന് ചെറിയ ശമ്പളത്തില്‍ വര്‍ക്ക് ഫ്രം ഹോം ജോലിയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച, ഭാര്യ വഴക്കിട്ട് അവരുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതിനേ തുടര്‍ന്ന് യുവാവും മക്കളും മാത്രമായിരുന്നു വീട്ടില്‍. തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
Post Your Comments