ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ജനിതക വ്യതിയാനം സംഭവിച്ച കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍(എന്‍സിഡിസി) നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം കരകയറുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തി പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. വകഭേദം സംഭവിച്ച വൈറസ് ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ കോണ്‍ടാക്ട് ട്രേസിംഗ് ആരംഭിച്ചെന്ന് മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു.
അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് ജനിതക വ്യതിയാനം സംഭവിച്ചിരുന്നു. ഇത്തരത്തില്‍ രൂപപ്പെട്ട ഡെല്‍റ്റ പ്ലസ് അഥവാ AY.1 ഗുരുതരമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, ഡെല്‍റ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്നാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
Post Your Comments