ദമ്മാം: പ്രമുഖ കമ്പനിയിലെ രണ്ട് ജീവനക്കാർ തമ്മിലുള്ള തമ്മിലുള്ള വാക്ക് തർക്കം കത്തിക്കുത്തായി മാറി മലയാളി കൊല്ലപ്പെട്ടു. പാൽവിതരണ വാനിലെ സെയിൽസ്മാനായ കൊല്ലം, ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനൽ മരിച്ചതെന്നാണ് ലഭ്യമായ വിവരം.
അൽഅഹ്സയിൽ ജബൽ ഷോബക്കടുത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്നും, പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക് കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നു എന്നും സനലിന്റെ സുഹൃത്തുക്കൾ പറയുന്നു.
ഷോബയിലെ ഒരു കടയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ജോലിക്കിടയിൽ വഴിയരികിലാണ് സംഭവം നടന്നത്. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments