Latest NewsNewsSaudi ArabiaGulf

സൗദിയിൽ നൃത്തവേദിയിൽ കത്തിവീശി ആക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു

റിയാദ് : നൃത്തവേദിയിൽ കത്തിവീശി അക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു. 31 വയസുകാരനായ യമനി യുവാവിന് വധശിക്ഷയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. ഇയാളുടെ കൂട്ടാളിക്ക് പന്ത്രണ്ടര വര്‍ഷം തടവുശിക്ഷക്കും ഉത്തരവിട്ടു. രാജ്യത്തെ വിനോദ പരിപാടികള്‍ തടസ്സപ്പെടുത്തുക വിനോദത്തിനെത്തിയവരെ പേടിപ്പിക്കുക എന്നിവയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോടതി വിലയിരുത്തി.

Also read : വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം; കേസെടുക്കാതെ പോലീസ്

നവംബർ 11നായിരുന്നു സംഭവം. റിയാദ് സീസണിന്‍റെ ഭാഗമായി മലസ് കിങ് അബ്ദുല്ല പാർക്കിൽ സ്പാനിഷ് നൃത്ത സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇയാളെ വേദിയില്‍ വെച്ച് തന്നെ കീഴ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ പ്രതിക്ക് അല്‍ഖാഇദ എന്ന ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും യമനിലെ നേതാവില്‍ നിന്നാണ് ആക്രമണത്തിന് നിര്‍ദേശം ലഭിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായും സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button