Latest NewsFootballNewsSports

വിരമിക്കില്ല, പുതിയ ക്ലബിന്റെ പരിശീലകനായി തിരികെയെത്തും: സാം അലാർഡൈസ്

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ ഈ സീസൺ അവസാനിച്ചതോടെ വെസ്റ്റ് ബ്രോം വിടാനൊരുങ്ങി പരിശീലകൻ സാം അലാർഡൈസ്. സീസണിന്റെ പകുതിയ്ക്ക് വെച്ച് വെസ്റ്റ് ബ്രോമിനെ റിലഗേഷനിൽ നിന്ന് കരകയറ്റാനായിരുന്നു സാം എത്തിയത്. പക്ഷെ ആ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. കരിയറിൽ ആദ്യമായാണ് സാമിന് റിലഗേഷൻ നേരിടേണ്ടി വരുന്നത്.

തനിക്ക് വെസ്റ്റ് ബ്രോമിനൊപ്പം നീണ്ടകാലം പദ്ധതി ഉണ്ടായിരുന്നില്ല എന്നും സീസൺ അവസാനത്തോടെ സ്ഥാനം ഒഴിയുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഫുട്ബോൾ ലോകത്ത് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read Also:- ബിഎംഡബ്ല്യൂ എസ് 1000 ആർ ഇന്ത്യൻ വിപണിയിലെത്തി

വിരമിക്കാൻ താൻ മുമ്പ് പലതവണയും ശ്രമിച്ചിരുന്നു എന്നും എന്നാൽ തനിക്ക് സാധിക്കുന്നില്ലെന്നും മുൻ ഇംഗ്ലണ്ട് പരിശീലകൻ സാം അലാർഡൈസ് കൂട്ടിച്ചേർത്തു. ഉടൻ തന്നെ താൻ പുതിയ ക്ലബിന്റെ പരിശീലക രംഗത്ത് തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button