Latest NewsNewsIndia

വിവാഹ ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം: തിരക്ക് നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

വിവാഹ വേദിയില്‍ ഡിജെ നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

ഹൈദരാബാദ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹ പരിപാടി ചോദ്യം ചെയ്ത പോലീസുകാരെ അതിഥികളാണ് ആക്രമിച്ചത്. തെലങ്കാനയിലെ നല്‍ഗോണ്ടയിലാണ് സംഭവം.

Also Read: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ കൊലപ്പെടുത്തി യുവാവ് : കാരണം കേട്ട് അമ്പരന്ന് പോലീസ്

പട്രോളിംഗിനിടെയാണ് പോലീസ് വിവാഹ വേദിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് വിവാഹ വേദിയിലെത്തിയ പോലീസുകാരെ അതിഥികള്‍ തടയുകയായിരുന്നു. ട്രെയിനി സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയാണ് അതിഥികള്‍ തടഞ്ഞത്. പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് എസ്‌ഐ നിര്‍ദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല.

വിവാഹ പരിപാടിയില്‍ ഡിജെ നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് നിലപാട് എടുത്തതോടെയാണ് വിവാഹത്തിന് എത്തിയവര്‍ അക്രമാസക്തരായത്. തുടര്‍ന്ന് പോലീസുകാരെ ആക്രമിച്ച അതിഥികള്‍ പോലീസ് വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button