തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകൾ ഇന്ന് മുതൽ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും ഇന്ന് മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. കോവിഡ് പ്രതിസന്ധി മൂലം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു.
ഭൂരിപക്ഷം ട്രെയിനുകളും ഇന്നും നാളെയുമായി സർവ്വീസ് തുടങ്ങുമെങ്കിലും കൊച്ചുവേളി – ലോകമാന്യതിലക് ജൂൺ 27 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്.
ഇന്ന് മുതൽ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് കാണാം :
1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം – കണ്ണൂർ ഇൻ്റർസിറ്റി
4. 06306 കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി
5. 06301 ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട്
7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്
8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ്
10. 06308 കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്
11. 06327 പുനലൂർ – ഗുരുവായൂർ
12. 06328 ഗുരുവായൂർ – പുനലൂർ
13. 06341 ഗുരുവായൂർ – തിരുവനന്തപുരം ഇൻ്റർസിറ്റി
14. 06342 തിരുവനന്തപുരം – ഗുരുവായൂർ ഇൻ്റർസിറ്റി
15. 02082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി
16. 02081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി
17. 06316 കൊച്ചുവേളി – മൈസൂർ ഡെയ്ലി
18. 06315 മൈസൂർ – കൊച്ചുവേളി ഡെയ്ലി
19. 06347 തിരുവനന്തപുരം സെൻട്രൽ – മംഗളൂർ ജംഗ്ഷൻ
20. 06348 മംഗളൂർ ജംഗ്ഷൻ – തിരുവനന്തപുരം
21. 06791 തിരുനൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്
22. 06792 പാലക്കാട് – തിരുനൽവേലി പാലരുവി എക്സ്പ്രസ്
23. 06321 നാഗർകോവിൽ – കോയമ്പത്തൂർ
24. 06322 കോയമ്പത്തൂർ – നാഗർകോവിൽ
25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂൺ 17 മുതൽ )
27. 06188 എറണാകുളം ജംഗ്ഷൻ – കാരെയ്ക്കൽ ടീ ഗാർഡൻ
28. 06187 കാരയ്ക്കൽ – എറണാകുളം ജംഗ്ഷൻ (ജൂൺ 17 മുതൽ)
29. 02678 എറണാകുളം ജംഗ്ഷൻ – കെഎസ്ആർ ബെംഗളൂരു ജംഗ്ഷൻ ഇൻ്റർ സിറ്റി
30. 02677 കെഎസ്ആർ ബെംഗളൂരു ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ ഇൻ്റർ സിറ്റി (ജൂൺ 17 മുതൽ)
Post Your Comments