ആഗ്ര: മലയാളിയും കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹിയുമായ സിദ്ദീഖ് കാപ്പനും രണ്ട് കാംപസ് ഫ്രണ്ട് നേതാക്കൾ ഉൾപ്പടെ മറ്റു മൂന്നു പേർക്കുമെതിരേ ഉത്തർപ്രദേശ് പോലിസ് ചുമത്തിയ കേസുകളിലൊന്ന് കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് മഥുര കോടതി ഒഴിവാക്കിയത്. സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് തെളിവുകൾ ഹാജരാക്കാൻ പോലിസിന് സാധിച്ചിരുന്നില്ല.
കുറ്റപത്രം നൽകി ആറുമാസത്തിനകം തെളിവുകൾ നൽകണം എന്നത് പാലിക്കാതിരുന്നതുകൊണ്ടാണ് ആ കേസിൽ നിന്ന് ഒഴിവാക്കിയത്. അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിനു ശേഷം ചുമത്തിയ യുഎപിഎ കേസിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. അത് റദ്ദ് ചെയ്തിട്ടുമില്ല. ഹത്രാസിലേക്കു പോയ സിദ്ദീഖ് കാപ്പനെ പോലിസ് കസ്റ്റഡിയിലെടുത്തത് ഈ കുറ്റം ചുമത്തിയിട്ടായിരുന്നു.
അതിനു ശേഷമാണ് യുഎപിഎ ഉൾപ്പടെയുള്ളവ ചുമത്തിയത്. കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കും. സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖ് റഹ്മാൻ, ആലം, മസൂദ് എന്നിവരുടെ മേലുള്ള പ്രിവന്റീവ് കസ്റ്റഡിയിലെടുക്കാനായി ചുമത്തിയ കേസും ഒഴിവാക്കി.
Post Your Comments