Latest NewsKeralaNattuvarthaNews

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട് വികൃതമാക്കിയ നിലയിൽ: കേസെടുത്ത് പൊലീസ്

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക

പാലക്കാട്: ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. പട്ടാമ്പി സേവന ഹോസ്പിറ്റലിലാണ് സംഭവം. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമാക്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സുന്ദരിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ സുന്ദരി മരിച്ചു. രാത്രി മൃതദേഹം കൊണ്ടുപോവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

Also Read:ഒമാനിൽ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്

രാവിലെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ മൂക്കില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ അത് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് മൃതദേഹം എലി കരണ്ടതായി കണ്ടെത്തിയത്.

എട്ടുമണിയോടെയാണ് സാധാരണ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം വിട്ടു നല്‍കുക. എന്നാല്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് തന്നെ മൃതദേഹം കൊണ്ടുപോവാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം എലികരണ്ടത് ശ്രദ്ധയില്‍പ്പെടുന്നത്.സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവം ഒറ്റപ്പെട്ടതാണെന്നും ഇങ്ങനെയുണ്ടായതില്‍ ദു:ഖമുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാൽ മൃതദേഹത്തോടുള്ള അനാഥരവാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിച്ച് ആശുപത്രി അധികൃതർക്കെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button