മസ്‌കറ്റ്: ഒമാനില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്. ജൂണ്‍ ഒന്ന് മുതല്‍ 15 വരെ 220 പേരാണ് കോവിഡ് മൂലം ഒമാനില്‍ മരിച്ചത്. മുന്‍ മാസങ്ങളേക്കാള്‍ പ്രതിദിന മരണ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ജനുവരി മാസത്തില്‍ 30 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരിയില്‍ 41ഉം മാര്‍ച്ചില്‍ 108 പേരുമാണ് മരിച്ചത്.
എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ മരണസംഖ്യ ഉയരുകയാണ് ചെയ്തത്. 332 പേരാണ് കോവിഡ് ബാധിച്ച് ഏപ്രില്‍ മാസം ഒമാനില്‍ മരിച്ചത്. മെയ് മാസം മുന്നൂറ്റി മുപ്പത്തിയഞ്ചു പേർ മരിച്ചു. ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 പേരാണ് കോവിഡ് മൂലം മരിച്ചത്. 2021 ജനുവരി മുതല്‍ ജൂണ്‍ പതിനഞ്ച് വരെ ആയിരത്തി അറുപത്തിയാറ് പേര്‍ മരിച്ചു.
ഒമാനില്‍ കോവിഡ് മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് 2020 മാര്‍ച്ച് 31ന് ആണ്. മസ്‌കറ്റ് ഗവര്‍ണറേറ്റിലുള്ള 72കാരനായ ഒമാന്‍ സ്വദശി ഡോക്ടര്‍ രാജേന്ദ്രന്‍ നായരായിരുന്നു രോഗം മൂലം ഒമാനില്‍ മരിച്ച ആദ്യ മലയാളി. 2020 മാര്‍ച്ച് 31 മുതല്‍ 2020 ഡിസംബര്‍ വരെ 1499 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 16 മാസം പിന്നിടുമ്പോള്‍ 2565 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒമാനില്‍ ഇന്നലെ 2126 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 238,566ലെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗം പിടിച്ച 164 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 374 പേര്‍ ഉള്‍പ്പെടെ, ഇപ്പോള്‍ 1247 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.
Post Your Comments