തൃശൂർ: ‘കാർന്ന് തിന്നാനാണ് ഉദ്ദേശമെങ്കിൽ താണ്ഡവമാടാനാണ് ഞങ്ങളുടെ തീരുമാനം’ എന്ന് ചാനലിൽ ഗീർവാണമടിച്ച ഐഷ സുൽത്താനയെ പരിഹസിച്ച് സന്ദീപ് വാര്യർ. വലിയ രീതിയിൽ താണ്ഡവമാടും എന്ന് വീരവാദമടിച്ച ഐഷ സുൽത്താന കോടതിയിൽ പറഞ്ഞത് താൻ പലകുറി മാപ്പപേക്ഷിച്ചു എന്നാണെന്ന് സന്ദീപ് വാര്യർ തെളിവുകൾ നിരത്തി.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കാർന്ന് തിന്നാനാണ് ഉദ്ദേശമെങ്കിൽ താണ്ഡവമാടാനാണ് ഞങ്ങളുടെ തീരുമാനം എന്ന് ചാനലിൽ ഗീർവാണമടിച്ച പ്രിയ സോദരി ഐഷ സുൽത്താന , എന്നാൽ ഹൈക്കോടതിയിൽ പോയി പറഞ്ഞത് താൻ പലകുറി മാപ്പപേക്ഷിച്ചു കഴിഞ്ഞു എന്നാണ്.
ലക്ഷദ്വീപ് നിവാസികളുടെ ആവശ്യങ്ങളോട് അനുഭാവം ഉണ്ടായിരുന്ന നിരവധി പേരെ വെറുപ്പിക്കാനും എതിരാക്കി തീർക്കാനും മാത്രമേ ഐഷയുടെ അപക്വവും അപകടകരവുമായുള്ള വാചക കസർത്ത് സഹായിച്ചിട്ടുള്ളൂ .
ഐഷ മാപ്പ് ചോദിക്കേണ്ടത് മുഴുവൻ ദ്വീപുകാരോടുമാണ്. ഒറ്റ പ്രസ്താവന കൊണ്ട് സമരത്തിൻ്റെ അന്തസ്സത്ത കളഞ്ഞു കുളിച്ചതിന്.
Post Your Comments