തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം നൽകാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എസ്‌ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക നിൽക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് മന്ത്രിസഭയുടെ തീരുമാനം.
Read Also: കൊടകര കുഴൽപ്പണ കേസ്: പ്രതികൾക്ക് എ. വിജയരാഘവനുമായി ബന്ധമെന്ന് ബി. ഗോപാലകൃഷ്ണൻ
പിന്നോക്കസമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകും. ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശനത്തിലും, എൻട്രൻസിലും ക്രിസ്ത്യൻ നാടാർ വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ലഭിക്കും. സമയബന്ധിതമായി ഇതു സംബന്ധിച്ച ഉത്തരവുകൾ ഇറക്കാൻ സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ക്രിസ്ത്യൻ നാടാർ സമുദായത്തിന് ഉദ്യോഗസ്ഥ നിയമനത്തിൽ സംവരണം നൽകാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സംവരണവും നൽകുന്നത്. അതേസമയം കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1,064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Read Also: ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് ചാർജ് ചെയ്തു
Post Your Comments