തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസിൽ പ്രതികൾക്ക് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിൽ കൊടകര കേസിലെ പല പ്രതികളും പങ്കെടുത്തുവെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചു.
ഹവാല പണമെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെ പൊലീസ് ചോദ്യം ചെയ്യണം. ബി.ജെ.പിയുടെ പണമെങ്കിൽ പൊലീസ് തെളിവ് ഹാജരാക്കണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.
Read Also : പോസ്റ്റ് കോവിഡ് രോഗങ്ങൾ നിസാരമല്ലെന്ന് റിപ്പോർട്ടുകൾ: ലക്ഷണങ്ങൾ ഇങ്ങനെ
പിണറായിയുടെ പോക്കറ്റ് ബേബികളായി അന്വേഷണ സംഘം അധപതിച്ചു. പൊലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ലെന്നും കമ്യൂണിസ്റ്റ് പീനൽ കോഡാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി യോട് മര്യാദകേട് കാണിച്ചാൽ തിരിച്ചും അത് പ്രതീക്ഷിച്ചാൽ മതി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിജയരാഘവനെതിരെയും ബി.ജെ.പി നിയമ നടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Post Your Comments