ഹോളണ്ട്: നെതർലാൻഡിലെ രാജകുമാരി കാതറിന അമേലിയയുടെ തീരുമാനം ലോകമെങ്ങും ചർച്ചാവിഷയമാകുകയാണ്. വാർഷിക ചിലവിനായി തനിക്ക് അനുവദിക്കുന്ന 2 മില്യൺ ഡോളർ (14 കോടി രൂപ) 17കാരിയായ അമേലിയ നിരസിച്ചു. രാജാവ് വില്യം അലക്സാണ്ടറിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളാണ് രാജകുമാരിയായ കാതറിന അമേലിയ. നെതർലാൻഡിലെ നിയമമനുസരിച്ച് പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമേലിയ ഏറ്റെടുക്കണം. ഇതിനായി ഭരണകൂടം പ്രതിവർഷം 1.9 മില്യൺ ഡോളർ അമേലിയയ്ക്ക് നൽകും. ഡിസംബറിൽ അമേലിയക്ക് 18 വയസ് പൂർത്തിയാകും.
എന്നാൽ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് അയച്ച കത്തിൽ രാജകുമാരി തന്റെ നിലപാട് വ്യക്തമാക്കി.
‘2021 ഡിസംബർ 7ന് തനിക്ക് 18 വയസ്സാകും. നിയമമനുസരിച്ച് ചിലവിനായി നിശ്ചിത തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല, കോവിഡ് വൈറസ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മറ്റു വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.’അമേലിയ വ്യക്തമാക്കുന്നു.
വിദ്യാർത്ഥിയായിരുന്ന കാലത്ത് രാജകുടുംബാംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച നാലുലക്ഷം ഡോളർ തിരികെ നൽകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അമേലിയ വ്യക്തമാക്കി. രാജകുമാരി എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടാകുന്നതുവരെ ചിലവിനായുള്ള തുക കൈപ്പറ്റില്ലെന്നും അമേലിയ അറിയിച്ചു.
ചെറുപ്രായത്തിൽ കൈവരുന്ന വലിയ തുക നിരസിച്ച് അമേലിയ മാതൃകയാകുന്ന വാർത്ത ലോകമെങ്ങും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുകയാണ്. രാജകുമാരിയുടെ പ്രവർത്തിയിൽ പിന്തുണ പ്രഖ്യാപിക്കുന്നവരാണ് ഏറെയും. എന്നാൽ അമേലിയ ബുദ്ധിശൂന്യമായ പ്രവർത്തിയാണ് ചെയ്യുന്നത് എന്ന് പറയുന്നവരും കുറവല്ല.
Post Your Comments