ന്യൂഡൽഹി : വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട് ഫോൺ നോർഡ് CE ഇന്ത്യയിൽ വില്പനക്കെത്തി. ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, വൺപ്ലസ്.ഇൻ വെബ്‌സൈറ്റുകളിലൂടെയാണ് വില്പന ആരംഭിക്കുക. ഫോണിനായുള്ള പ്രീ-ബുക്കിങ് വൺപ്ലസ് നേരത്തെ ആരംഭിച്ചിരുന്നു.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്‌സിജൻ OS 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വൺപ്ലസ് നോർഡ് CE പ്രവർത്തിക്കുന്നത്. അഡ്രിനോ 619 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സർ ആണ് ഫോണിന്.
6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപ, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപ എന്നിങ്ങനെയാണ് നോർഡ് CEയുടെ വില. ബ്ലൂ വോയ്ഡ് (മാറ്റ്), ചാർക്കോൾ ഇങ്ക് (ഗ്ലോസി), സിൽവർ റേ നിറങ്ങളിൽ വൺപ്ലസ് നോർഡ് CE വാങ്ങാം.
ചാർജിങ് :
വാർപ്പ് ചാർജ് 30 ടി പ്ലസ് സപ്പോർട്ട് ചെയുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് നോർഡ് CEയിൽ. അര മണിക്കൂറിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 70 ശതമാനം ചാർജ് ചെയ്യും എന്നാണ് വൺപ്ലസ്സിന്റെ അവകാശവാദം.
ക്യാമറ :
ട്രിപ്പിൾ റിയർ ക്യാമറയാണ് നോർഡ് CEയിൽ ഉള്ളത്. 64 മെഗാപിക്സൽ ഓംനിവിഷൻ സെൻസർ (എഫ് / 1.79 ലെൻസ്, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ), 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് (എഫ് / 2.25 അൾട്രാ), എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് കാമറ സെറ്റപ്പിലുള്ളത്. മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയുമുണ്ട്.
Post Your Comments