KeralaLatest NewsNews

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണം’: പ്രക്ഷോഭവുമായി എസ് ഡി പി ഐ, എല്‍എല്‍എയ്ക്ക് നിവേദനം നല്‍കി

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം നിയോജകമണ്ഡലം എംഎല്‍എ പി ഉബൈദുല്ലയ്ക്ക് നിവേദനം നല്‍കി. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടിയാണ് എം എൽ എയ്ക്ക് നിവേദനം കൈമാറിയത്. പുതിയ ജില്ല വേണമെന്ന ആവശ്യവുമായി എസ് ഡി പി ഐ പ്രക്ഷോഭം സംഘടിപ്പിച്ചു.

നേരത്തെ, തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‍ലിയയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നതെന്നും വാക്സിൻ വിതരണത്തിൽ അടക്കം നാം ഈ അനീതി കണ്ടതാണെന്നായിരുന്നു ഫാത്തിമയുടെ വിശദീകരണം. സംഭവത്തിൽ എസ് ഡി പി ഐയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപെട്ട്, എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മറ്റി ആചരിക്കുന്ന സമരമാസത്തിന്റെ ഭാഗമായി, താനൂർ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചു, പതിനൊന്നു വർഷം മുമ്പേ ജില്ലാ പിറവി ദിനത്തിൽ പാർട്ടി തുടക്കം കുറിച്ച പ്രക്ഷോഭം പുതിയ ജില്ല യാഥാർത്യമാകുന്നത് വരെ വർദ്ദിത വീര്യത്തോടെ തുടരുമെന്ന് സമരക്കാർ പറഞ്ഞു, ജൂൺ പതിനാറ് മുതൽ ജൂലൈ പതിനാറ് വരെയാണ് പാർട്ടി സമരമാസമായി ആചരിക്കുന്നത്, താനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലും താനൂർ നഗരസഭ ഒഴൂർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്, മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള മുനിസിപ്പൽ പ്രസിഡന്റ് ഇ പി അബ്ദുസലാം,എൻ പി അഷ്‌റഫ്‌, എം മൊയ്തീൻകുട്ടി, കുഞ്ഞുട്ടി കാരാട്,കെ പി കുഞ്ഞുമോൻ,ഒഴൂർ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ നവാസ് ഒഴൂർ, ഹബീബ് ഒഴൂർ,കെ കുഞ്ഞിമുഹമ്മദ്‌, ഷാജി വിശാറത്ത്, എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button